ഭൂമിയിലെ വിലയേറിയ വൃക്ഷങ്ങളിലൊന്ന്; മുന്തിയ ഇനം ഇന്ത്യയിലേത്, ഒരു രൂപപോലും ലഭിക്കില്ല | Eco Story

ഇടുക്കിയിലെ കാന്തല്ലൂർ റേഞ്ചിലെ ഒരാളുടെ വീടിനു സമീപത്തുള്ള പുരയിടത്തിൽ 20 ചന്ദനമരങ്ങൾ ഉണ്ടായിരുന്നവയിൽ ഭൂരിഭാഗവും മോഷ്ടാക്കൾ അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും കെട്ടിയിട്ടുപോലും വെട്ടിക്കടത്തിയതും തുടർന്ന് അദ്ദേഹം പലതവണയായി വനംവകുപ്പിലും ബന്ധപ്പെട്ട അധികൃതർക്കും, ചന്ദനമരം മുറിച്ചുമാറ്റണമെന്ന അപേക്ഷ നൽകിയതും അപേക്ഷ പരിഗണിച്ച സബ് കലക്ടർ മരം മുറിച്ചുമാറ്റാൻ നിർദ്ദേശിച്ചതും നമ്മൾ വായിച്ചല്ലോ. കോടികൾ വിലമതിക്കുന്ന ചന്ദനമരങ്ങൾ സ്വന്തം ഭൂമിയിൽ ഉണ്ടായിരുന്നെങ്കിലും 1976 ൽ ലഭിച്ച ലാൻഡ് അസസ്മെന്റ് പട്ടയത്തിൽ ചന്ദനമരം സർക്കാർ വകയാണെന്ന് എഴുതിച്ചേർത്തിരിക്കുന്നതിനാൽ മരത്തിന്റെ വിലയിൽ ഒരു രൂപ പോലും ഉടമസ്ഥനു ലഭിക്കില്ല.
Content Highlights: all you need to know about sandal trees, ecostory