മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം ബി.ജെ.പിക്കെന്ന് അജിത് പവാർ; 'സഖ്യകക്ഷികൾക്ക് 2 ഉപമുഖ്യമന്ത്രിസ്ഥാനം'

മുംബൈ: മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി ബി.ജെ.പിയില്‍നിന്നായിരിക്കുമെന്ന് എന്‍.സി.പി. അധ്യക്ഷന്‍ അജിത് പവാര്‍. രണ്ട് ഉപമുഖ്യമന്ത്രിസ്ഥാനങ്ങള്‍ മഹായുതിയിലെ സഖ്യകക്ഷികള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹായുതി നേതാക്കള്‍ ഡല്‍ഹിയില്‍ നടത്തിയ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചതെന്നും അജിത് കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിക്ക് പുറമേ അജിത്തിന്റെ എന്‍.സി.പിയും ഏക്‌നാഥ് ഷിന്ദെയുടെ ശിവസേനയുമാണ് മഹായുതിയിലെ സഖ്യകക്ഷികള്‍. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍, 132 സീറ്റുകളില്‍ വിജയിച്ച ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ശിവസേന 57 സീറ്റുകളിലും എന്‍.സി.പി. 41 സീറ്റുകളിലും വിജയം നേടി.
അതേസമയം, സര്‍ക്കാര്‍ രൂപവത്കരണം വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, കാലതാമസം ഇത് ആദ്യമായിട്ടല്ലെന്നായിരുന്നു അജിത് പവാറിന്റെ മറുപടി. 1999-ല്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് ഒരുമാസം വേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: maharashtra chief minister will be from bjp says ajit pawar