മഹാരാഷ്ട്രയിലെ തോൽവിയിൽ കോൺഗ്രസിൽ കലാപം; സംസ്ഥാന അധ്യക്ഷൻ ആർഎസ്എസ് ഏജന്റെന്ന് യുവനേതാവ്, നോട്ടീസ്

ബണ്ടി ഷെല്‍ക്കെ, നാന പട്ടോളെ | Photo: PTI, ANI
ബണ്ടി ഷെല്‍ക്കെ, നാന പട്ടോളെ | Photo: PTI, ANI

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടേയും മുന്നണിയുടേയും ദയനീയ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെതിരെ ഗുരുതര ആരോപണങ്ങളുമായി നാഗ്പുര്‍ സെന്‍ട്രലില്‍ മത്സരിച്ച യുവനേതാവ് ബണ്ടി ഷെല്‍കെ രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയാണ് ബണ്ടി ഷെല്‍ക്കെ.

തന്റെ പരാജയത്തിന് കാരണം നാന പട്ടോളെയാണെന്ന് ഷെല്‍ക്കെ ആരോപിച്ചു. പട്ടോളയെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി ആര്‍.എസ്.എസിലേക്ക് തിരിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പട്ടോളെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിക്കാന്‍  പ്രവര്‍ത്തകര്‍ക്ക് പട്ടോളെ നിര്‍ദേശം നല്‍കി. പട്ടോളെ പാര്‍ട്ടിയെ തകര്‍ത്തു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബി.ജെ.പി. ഏജന്റാണെന്നും ഷെല്‍ക്കെ ആരോപിച്ചു.

പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഷെല്‍ക്കെയ്ക്ക് നോട്ടീസ് നല്‍കി. പരാമര്‍ശത്തിലൂടെ ഷെല്‍ക്ക പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്നും പട്ടോളെയെ അപകീര്‍ത്തിപ്പെടുത്തിയെന്നും നോട്ടീസില്‍ ആരോപിക്കുന്നു. രണ്ടുദിവസത്തിനകം രേഖാമൂലം വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരക്കുന്നത്.

Content Highlights: Congress Revolt in Maharashtra After Election Loss