അധികാരമാറ്റം, സഖ്യ തകർച്ച, രാഷ്ട്രപതി ഭരണം; ഭരണസ്ഥിരതയ്ക്ക് വിരലമർത്തുമോ ഝാർഖണ്ഡ്?

ചംപായ് സോറൻ, ഹേമന്ത് സോറൻ | Photo: ANI, PTI
ചംപായ് സോറൻ, ഹേമന്ത് സോറൻ | Photo: ANI, PTI

ഝാർഖണ്ഡിന് പ്രായം 24. യൗവ്വനതീക്ഷ്ണതയിൽ നിൽക്കുമ്പോൾ സംസ്ഥാനത്തിന് പറയാനുള്ളത് അധികാരമാറ്റത്തിന്റെയും രാഷ്ട്രപതി ഭരണത്തിന്റെയും സഖ്യ തകർച്ചയുടെയും സംഭവബഹുലമായ കഥകളാണ്.  അസ്ഥിരതയാണ് അതിന്റെ മുഖമുദ്ര. മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം കടക്കുമ്പോൾ രാഷ്ട്രീയത്തിലെ ഈ അസ്ഥിരത തന്നെയാണ് ചർച്ചയാവുന്നത്.

ഗോത്ര സംസ്‌കാരം, ധാതു സമ്പത്ത്, സാമ്പത്തിക പാർശ്വവൽക്കരണത്തിന്റെ ചരിത്രം എന്നിവയാൽ രൂപപ്പെട്ടതാണ് ഝാർഖണ്ഡിന്റ രാഷ്ട്രീയ ഭൂപ്രകൃതി. സാമൂഹിക-സാമ്പത്തിക പരിസ്ഥിതി, വികസനത്തിനും ആദിവാസി അവകാശങ്ങൾക്കുമിടയിലുള്ള തുടർച്ചയായ പോരാട്ടം എന്നിവ സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഝാർഖണ്ഡിന്റെ തിരഞ്ഞെടുപ്പ് ചരിത്രം സഖ്യ സർക്കാരുകളുടെതാണ്. സഖ്യകക്ഷികളുടെ വ്യത്യസ്ത താൽപ്പര്യം സംസ്ഥാന ഭരണത്തിൽ അസ്ഥിരതയ്ക്ക് വഴി തുറന്നു. സംസ്ഥാനത്ത് ഏകദേശം 26 ശതമാനവും ഗോത്ര ജനവിഭാഗമാണ്. ഗോത്രവിഭാഗത്തിൽ നിന്നുള്ള നേതാക്കളും മറ്റു നേതാക്കളും തമ്മിലുള്ള ആശയപരമായ സംഘർഷങ്ങൾ പ്രാദേശിക പാർട്ടികളിലും സഖ്യങ്ങളിലും വിള്ളലുകൾ വീഴ്ത്തി. പ്രത്യയശാസ്ത്രത്തിലും നയപരമായ മുൻഗണനകളിലുമുള്ള വ്യത്യാസങ്ങൾ സഖ്യ സർക്കാരുകളെ ദുർബലമാക്കി. അടിക്കടിയുള്ള കൂറുമാറ്റങ്ങൾ, രാഷ്ട്രീയ ചേരിതിരിവുകൾ, ഹ്രസ്വകാല നേട്ടങ്ങൾക്കായി നേതാക്കളുടെ പാർട്ടി മാറൽ എന്നിവ ഝാർഖണ്ഡിൽ സാധാരണമാണ്.

Content Highlights: Jharkhand heads into another assembly election

Continue reading