ആദിവാസികളിൽ നിന്ന് കാടും മണ്ണും വെള്ളവും തട്ടിയെടുക്കാൻ ബിജെപി ശ്രമിക്കുന്നു- രാഹുൽ ഗാന്ധി

റാഞ്ചി: ഝാർഖണ്ഡിൽ ആദിവാസികളിൽ നിന്ന് കാടും മണ്ണും വെള്ളവും തട്ടിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ പേരിൽ ആദിവാസി ഭൂമി തട്ടിയെടുക്കുന്നതിനാണ് ശ്രമം നടത്തുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
ഭരണഘടനയെ ബിജെപി നിരന്തരമായി ആക്രമിക്കുകയാണെന്നും കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സംഘം ഭരണഘടനയെ സംരക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിലെത്തിയാൽ എസ്.ടി. വിഭാഗത്തിന്റെ സംവരണം 26%ൽ നിന്ന് 28% ആയി ഉയർത്തും. എസ്.സി വിഭാഗത്തിന് 12% ആയും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒബിസി) 14% ൽ നിന്ന് 27% ആയും സംവരണം ഉയർത്തുമെന്നും രാഹുൽ കൂട്ടിചേർത്തു.
Content Highlights: BJP of trying to snatch water forest land from tribal people