കാലുവാരിയവരെ തഴഞ്ഞ് ജനം; കരുത്തുതെളിയിച്ച് മഹാവികാസ് അഘാഡി

ശരദ് പവാര്‍, ഉദ്ദവ് താക്കറെ |ANI
ശരദ് പവാര്‍, ഉദ്ദവ് താക്കറെ |ANI

മഹാരാഷ്ട്രയിലെ പ്രബലരായ മറാഠി പാര്‍ട്ടികളായ ശിവസേനയെയും എന്‍.സി.പി.യെയും പിളര്‍ത്തി ബി.ജെ.പി. മഹായുതി സഖ്യം രൂപപ്പെടുത്തിയാണ് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബി.ജെ.പി. 28 സീറ്റിലും ഏക്നാഥ് ഷിന്ദേ ശിവസേന 15 സീറ്റിലും അജിത് പവാറിന്റെ എന്‍.സി.പി. നാലുസീറ്റിലും രാഷ്ട്രീയ സമാജ് പക്ഷ് ഒരു സീറ്റിലുമാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

പ്രതിപക്ഷനിരയായ ഉദ്ധവ് ശിവസേന, കോണ്‍ഗ്രസ്, ശരദ് പവാറിന്റെ എന്‍.സി.പി. എന്നീ പാര്‍ട്ടികള്‍ മൊത്തമുള്ള 48 സീറ്റില്‍ ശിവസേന 21, കോണ്‍ഗ്രസ് 17, എന്‍.സി.പി. പത്തുസീറ്റ് എന്നിങ്ങനെയാണ് മത്സരിച്ചത്.

ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവുംകൂടുതല്‍ സീറ്റുകളുള്ള മഹാരാഷ്ട്ര പിടിച്ചെടുക്കുക ബി.ജെ.പി. സഖ്യം അഭിമാനപ്രശ്‌നമായാണ് ഏറ്റെടുത്തത്. എല്ലാ സംവിധാനങ്ങളും പൂര്‍ണസജ്ജമാക്കിയെങ്കിലും ഇത്തവണ മഹാവികാസ് അഘാഡി സഖ്യമാണ് വലിയവിജയം നേടിയത്.

കോണ്‍ഗ്രസ് 13, ഉദ്ധവ് ശിവസേന 10, ശരദ് പവാറിന്റെ എന്‍.സി.പി. ഏഴ് എന്നിങ്ങനെയാണ് വിജയം നേടിയത്. 48 അംഗ ലോക്സഭയില്‍ 29 സീറ്റ് നേടി മഹാവികാസ് അഘാഡി സഖ്യം ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസ് നേതാവായിരുന്ന വിശാല്‍ പാട്ടീല്‍ സാംഗ്ലി സീറ്റ് ഉദ്ധവ് ശിവസേനയ്ക്ക് നല്‍കിയതോടെ അവിടെ വിമതനായി മത്സരിച്ച് വിജയിക്കുകയായിരുന്നു. അയാളും മഹാവികാസ് അഘാഡി സഖ്യത്തിനൊപ്പമുണ്ടാകും.

ആകെ സീറ്റ് 48
എന്‍.ഡി.എ 18
ഇന്ത്യ 29
മറ്റുള്ളവര്‍ 1

കക്ഷി നില ബ്രാക്കറ്റില്‍ 2019 ലെ കണക്ക്
ബി.ജെ.പി 9 (41)
എസ്.എച്ച്.എസ് (ഉദ്ദവ്) 09 (00)
എന്‍.സി.പി (അജിത്)1 (00)
എസ്.എച്ച്.എസ് (ഷിന്ദേ) 07(00)
കോണ്‍ഗ്രസ് 13 (05)
എന്‍.സി.പി (എസ്.പി) 07 (00)
എ.ഐ.എം.ഐ.എം 00 (00)
വി.ബി.എ 00 (00)
മറ്റുള്ളവര്‍ 01 (01)


 

Content Highlights: lok sabha election 2024 Maharastra result