'ബി.ജെ.പിയെ തോല്‍പിക്കുക മുഖ്യലക്ഷ്യം'; മഹാരാഷ്ട്രയില്‍ സി.പി.എം. സ്ഥാനാര്‍ഥി പിന്‍വാങ്ങി

Photo: https://twitter.com/cpimspeak/status/1114128046288769026/photo/1, Mathrubhumi
Photo: https://twitter.com/cpimspeak/status/1114128046288769026/photo/1, Mathrubhumi

മുംബൈ: മഹാരാഷ്ട്രയില്‍ തങ്ങളുടെ പ്രധാന സീറ്റായ ദിന്‍ഡോരിയില്‍ മത്സരിക്കുന്നതില്‍നിന്ന് സി.പി.എം. പിന്‍വാങ്ങി. വോട്ട് ഭിന്നിപ്പ് ഒഴിവാക്കി ഇന്ത്യ സഖ്യത്തിന് ശക്തി പകരുക എന്ന പാര്‍ട്ടി തീരുമാനപ്രകാരമാണ് പിന്‍മാറ്റം. 

ഇതേത്തുടര്‍ന്ന് ഇവിടത്തെ സി.പി.എം. സ്ഥാനാര്‍ഥിയായ ജീവ ഗാവിത് തിങ്കളാഴ്ച പത്രിക പിന്‍വലിച്ചു. ''ബി.ജെ.പി.യെ തോല്‍പ്പിക്കുക എന്നതാണ് പാര്‍ട്ടിയുടെ മുഖ്യലക്ഷ്യം. ഈ സീറ്റ് സി.പി.എമ്മിന് വിട്ടുതരണമെന്ന് പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി വഴി ഇന്ത്യസഖ്യത്തെ അറിയിച്ചിരുന്നു. എന്നാല്‍, അതു നടന്നില്ല. സീറ്റ് എന്‍.സി.പി.ക്ക് നല്‍കിയപ്പോള്‍ ആ പാര്‍ട്ടിയുടെ നേതാക്കളുമായി പല തവണ ചര്‍ച്ച നടത്തി. അവര്‍ സീറ്റ് വിട്ടുതരാന്‍ തയ്യാറായില്ല.'' - ഗാവിത് മാതൃഭൂമിയോടു പറഞ്ഞു.

Content Highlights: cpm candidate withdraws nomination from dindori seat maharashtra