എസ്.പി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി; കജുരാഹോയില്‍ കോണ്‍ഗ്രസ് പിന്തുണ ഫോര്‍വേഡ് ബ്ലോക്കിന്

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കജുരാഹോയില്‍ ഫോര്‍വേഡ് ബ്ലോക്ക് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്. നേരത്തെ സമാജ്‌വാദി പാര്‍ട്ടിക്കുവേണ്ടി മാറ്റിവെച്ച സീറ്റില്‍ ഇന്ത്യ സഖ്യസ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഫോര്‍വേഡ് ബ്ലോക്കിന്റെ ആര്‍.ബി. പ്രജാപതിയെ പിന്തുണയ്ക്കാന്‍ തീരുമാനമായത്.
ജനാധിപത്യ വിരുദ്ധമായി അധികാരത്തിന്റെ കളികളിലൂടെ ഇന്ത്യ സഖ്യ സ്ഥാനാര്‍ഥിയുടെ പത്രിക ബി.ജെ.പി. തള്ളിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
മീര യാദവിനെയായിരുന്നു മണ്ഡലത്തില്‍ എസ്.പി. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, നാമനിര്‍ദേശപത്രികയിലെ ഒരു പേജില്‍ ഒപ്പില്ലെന്നും പഴയ വോട്ടര്‍പട്ടിക സമര്‍പ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് മീര യാദവിന്റെ പത്രിക തള്ളിയത്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായ ദീപ് നാരായണ്‍ യാദവിന്റെ ഭാര്യയാണ് മീര യാദവ്.
യാദവ വിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലമാണ് കജുരാഹോ. ഉത്തര്‍പ്രദേശിനോട് ചേര്‍ന്നു നില്‍ക്കുന്ന മണ്ഡലമെന്ന നിലയില്‍ കൂടിയാണ് സീറ്റ് എസ്.പിക്ക് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. സംസ്ഥാന അധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മ്മയാണ് ഇവിടെ ബി.ജെ.പി. സ്ഥാനാര്‍ഥി.
Content Highlights: Congress extends support to AIFB nominee in Khajuraho LS seat