'200-ലേറെ പേരുമായി പോളിങ് ബൂത്തിലെത്തി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി'; വിജയ്‌ക്കെതിരെ പരാതി

വിജയ് വോട്ടുചെയ്യാനെത്തിയപ്പോള്‍ | Photo: PTI
വിജയ് വോട്ടുചെയ്യാനെത്തിയപ്പോള്‍ | Photo: PTI

ചെന്നൈ: 200-ലധികം പേരുമായി പോളിങ് ബൂത്തിലെത്തി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് കാണിച്ച് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌ക്കെതിരെ പരാതി. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഒരു സാമൂഹിക പ്രവര്‍ത്തകനാണ് ചെന്നൈ പോലീസ് കമ്മിഷണര്‍ക്ക് മുമ്പാകെ പരാതി നല്‍കിയത്.

ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു തമിഴ്‌നാട്. വെള്ളിയാഴ്ച പോളിങ് നടന്ന തമിഴ്‌നാട്ടില്‍ ആകെയുള്ള 39 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടത്തിലായിരുന്നു വോട്ടെടുപ്പ്.

വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം നീലാങ്കരൈയിലെ പോളിങ് ബൂത്തിലായിരുന്നു വിജയ് വോട്ടുരേഖപ്പെടുത്തിയത്. കനത്ത സുരക്ഷയില്‍ വോട്ടുചെയ്യാനെത്തിയ വിജയ്‌ക്കൊപ്പം വന്‍ ആള്‍ക്കൂട്ടവുമുണ്ടായിരുന്നു.

Content Highlights: Complaint registered against TVK president Vijay for violating election norms