മൂന്ന് സീറ്റില്‍ മത്സരിക്കുമെന്ന് ജെഡിഎസ്; സുമലതയുടെ മാണ്ഡ്യയില്‍ കുമാരസ്വാമി?

ബെംഗളൂരു: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ മൂന്ന് സീറ്റുകളില്‍ മത്സരിക്കുമെന്ന് ജെ.ഡി.എസ്. നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി. ചൊവ്വാഴ്ച നടന്ന പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചനടന്നെന്ന് അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സഖ്യം വിജയിക്കുമെന്നും നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാവുമെന്നും എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.
അതേസമയം, തനിക്ക് മാണ്ഡ്യയില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന സൂചനയും കുമാരസ്വാമി നല്കി. നിലവില്‍ ബി.ജെ.പി. പിന്തുണയുള്ള നടി സുമലത അംബരീഷാണ് മാണ്ഡ്യയിലെ സിറ്റിങ് എം.പി. ബി.ജെ.പി. നേതാക്കള്‍ തന്നോട് മാണ്ഡ്യയില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി പ്രവര്‍ത്തകരുടേയും താത്പര്യമതാണെന്നും കുമാരസ്വാമി പറഞ്ഞു.
ഹാസനില്‍ എച്ച്.ഡി. ദേവഗൗഡയുടെ പൗത്രന് പ്രജ്വല്‍ രേവണ്ണ വീണ്ടും സ്ഥാനാര്‍ഥിയായേക്കും. ഇതിന് പുറമേ കോലാര്‍ സീറ്റാണ് ജെ.ഡി.എസിന് ലഭിക്കുകയെന്നാണ് സൂചന. കോലാര്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ്.
Content Highlights: Lok Sabha 2024 polls: Deve Gowda's party JD(S) to contest 3 seats in Karnataka as part of NDA