അമേഠിയില്‍ സ്മൃതി ഇറാനിക്ക് അടിതെറ്റിയോ? ബഹുദൂരം പിന്നില്‍, ടര്‍ബോ പവറായി കോണ്‍ഗ്രസ്

സ്മൃതി ഇറാനി | Photo: PTI
സ്മൃതി ഇറാനി | Photo: PTI

ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ ഞെട്ടിച്ച് ഉത്തര്‍പ്രദേശില്‍നിന്നുള്ള ആദ്യ ഫലസൂചനകള്‍. വോട്ടെണ്ണല്‍ നാലുമണിക്കൂർ പിന്നിടുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി.യുടെ പലപ്രമുഖ സ്ഥാനാര്‍ഥികളും പിന്നിലാണ്. അമേഠിയില്‍ സിറ്റിങ് എം.പി.യും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി അരലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാണ്. കോണ്‍ഗ്രസിന്റെ കിഷോരി ലാലാണ് അമേഠിയില്‍ മുന്നിട്ടുനില്‍ക്കുന്നത്. 

2019-ല്‍ അമേഠിയില്‍ രാഹുല്‍ഗാന്ധിയെ പരാജയപ്പെടുത്തിയാണ് സ്മൃതി ഇറാനി ലോക്‌സഭയിലെത്തിയത്. ഇത്തവണയും ഈസി വാക്കോവര്‍ പ്രതീക്ഷിച്ച് അമേഠിയില്‍ മത്സരിച്ച സ്മൃതി ഇറാനിക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്നാണ് ആദ്യമണിക്കൂറുകളിലെ ഫലസൂചനകള്‍. ഇതിനൊപ്പം ഉത്തര്‍പ്രദേശില്‍ ഇന്ത്യ സഖ്യം നടത്തിയ അപ്രതീക്ഷ മുന്നേറ്റവും എടുത്തുപറയേണ്ടതാണ്. 
 

Content Highlights: smriti irani trailing in amethi