'NDA മൂന്നാമതും സര്‍ക്കാരുണ്ടാക്കാന്‍ പോകുകയാണ്'; വാരണാസിയില്‍ ജനങ്ങളെ അഭിസംബോധനചെയ്ത് മോദി

ബിജെപി ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചപ്പോള്‍. ബിജെപി  ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ സമീപം. | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍, മാതൃഭൂമി.
ബിജെപി ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചപ്പോള്‍. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ സമീപം. | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍, മാതൃഭൂമി.

വാരാണസി: മൂന്നാംതവണയും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ജനങ്ങള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

നിങ്ങളുടെ സ്‌നേഹത്തിനും ആശിര്‍വാദത്തിനും നന്ദി. ഇന്ന് മംഗളമായൊരു ദിനമാണ്. തുടര്‍ച്ചയായ മൂന്നാം തവണ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പോവുകയാണ് ബിജെപി. ജനം എന്നില്‍ വിശ്വസിച്ചു. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. മൂന്നാമതും അധികാരത്തിലേറാന്‍ കഴിഞ്ഞത് ചരിത്രമാണ്.

ആന്ധ്രപ്രദേശ്, ഒഡിഷ, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. അവിടെയെല്ലാം വീണ്ടും എന്‍ഡിഎ സീറ്റുകള്‍ തൂത്തുവാരി. തെലങ്കാനയില്‍ ബിജെപി സീറ്റ് വര്‍ധിപ്പിച്ചു. മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വലിയ വിജയം നേടാനായെന്നും മോദി പറഞ്ഞു.

ബിജെപി ആസ്ഥാനത്ത് ആഹ്ലാദപ്രകടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവര്‍ത്തകര്‍. | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍, മാതൃഭൂമി

കേരളത്തിലെ സുരേഷ് ഗോപിയുടെ വിജയത്തെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നു. കേരളത്തിലെ പ്രവര്‍ത്തകര്‍ പാര്‍ട്ടിക്കായി പോരാടി, പീഡനങ്ങള്‍ക്കിടയിലും അവര്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചു. കേരളത്തിലെ പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് സുരേഷ് ഗോപി വിജയിച്ചത്, മോദി പറഞ്ഞു.

ബിജെപി ആസ്ഥാനത്ത് ആഹ്ലാദപ്രകടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവര്‍ത്തകര്‍. | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍, മാതൃഭൂമി

Content Highlights: narendra modi says thanks to voters lok sabha election 2024