ബോക്‌സര്‍ വിജേന്ദര്‍ സിങ്ങിനായി കരുതിയ മഥുരയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

1. ബി.ജെ.പിയിൽ അംഗത്വം സ്വീകരിക്കുന്ന ബോക്സിങ് താരം വിജേന്ദർ സിങ്, 2. കോൺഗ്രസിന്റെ മഥുരയിലെ സ്ഥാനാർഥി മുകേഷ് ധംഗർ | Photos: 1. X (twitter) @Politicspedia23, 2. facebook.com/mukeshdhangarinc
1. ബി.ജെ.പിയിൽ അംഗത്വം സ്വീകരിക്കുന്ന ബോക്സിങ് താരം വിജേന്ദർ സിങ്, 2. കോൺഗ്രസിന്റെ മഥുരയിലെ സ്ഥാനാർഥി മുകേഷ് ധംഗർ | Photos: 1. X (twitter) @Politicspedia23, 2. facebook.com/mukeshdhangarinc

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മഥുര ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകേഷ് ധംഗറിനെയാണ് കോണ്‍ഗ്രസ് മഥുരയിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ബുധനാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്ന ബോക്‌സിങ് താരം വിജേന്ദര്‍ സിങ്ങിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഉദ്ദേശിച്ചിരുന്ന മണ്ഡലമായിരുന്നു മഥുര.  സിറ്റിങ് എംപിയായ ഹേമ മാലിനിയാണ് ഇവിടുത്തെ ബിജെപി സ്ഥാനാര്‍ഥി

മഥുരയില്‍ മത്സരിക്കാന്‍ വിജേന്ദറിന് താത്പര്യമില്ലായിരുന്നു. ഹരിയാണയില്‍ സീറ്റ് വേണമെന്നായിരുന്നു വിജേന്ദര്‍ ആവശ്യപ്പട്ടിരുന്നത്.

മഥുരയ്ക്ക് പുറമെ ഉത്തര്‍പ്രദേശിലെ സീതാപുരിലെ സ്ഥാനാര്‍ഥിയേയും എ.ഐ.സി.സി. പ്രഖ്യാപിച്ചു. രാകേഷ് റാത്തോഡാണ് കോണ്‍ഗ്രസിന്റെ സീതാപുരിലെ സ്ഥാനാര്‍ഥി. നേരത്തേ നിശ്ചയിച്ചിരുന്ന നകുല്‍ ദുബേയെ മാറ്റിക്കൊണ്ടാണ് കോണ്‍ഗ്രസ് ഇവിടെ രാകേഷ് റാത്തോഡിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. 

കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. എ.ഐ.സി.സിക്ക് വേണ്ടി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യങ്ങള്‍ അറിയിച്ചത്. 

Content Highlights: Congress announces candidate for Mathura and Sitapur