ഇന്ദിരാഗാന്ധിയുടെ കൊലയാളി ബിയാന്ത് സിങ്ങിന്റെ മകന്‍ ഫരീദ്‌കോട്ടില്‍ സ്ഥാനാര്‍ഥി

അമൃത്‌സര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അംഗരക്ഷകനും പിന്നീട് കൊലയാളിയുമായ ബിയാന്ത് സിങ്ങിന്റെ മകന്‍ സരബ്ജിത് സിങ് ഖല്‍സ ഫരീദ്‌കോട്ടില്‍ സ്ഥാനാര്‍ഥി. സ്വതന്ത്രനായാണ് മത്സരിക്കുന്നത്. ഇന്ദിരാഗന്ധിയെ വെടിവെച്ച് കൊന്ന കേസിലെ രണ്ട് പ്രതികളിലൊരാണ് ബിയാന്ത് സിങ്.
2014-ലും 2009-ലും സരബ് ജിത് സിങ് ഫത്തേഗാര്‍ഹ് സാഹിബ്, ബതിന തുടങ്ങിയ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയെങ്കിലും പരാജയപ്പെടുകയായിരുന്നു. 2019-ല്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയുമായിരുന്നു.
1984 ഒക്ടോബര്‍ 31-ന് ഇന്ദിരാഗന്ധി വെടിയേറ്റ് മരിക്കുമ്പോള്‍ ബിയാന്ത് സിങ്ങും സത്വവന്ത് സിങ്ങുമായിരുന്നു പ്രധാനമന്ത്രിയുടെ അംഗരക്ഷകര്‍.
Content Highlights: Indira Gandhi Assassin Beant Singh's Son Contesting Polls From Punjab