കങ്കണയ്‌ക്കെതിരെ വിക്രമാദിത്യ സിങ്ങിനെ ഇറക്കാന്‍ കോണ്‍ഗ്രസ്; സോണിയ നിര്‍ദേശിച്ചു

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ മാണ്ഡ്യയില്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ്. നടി കങ്കണ റണൗട്ടിനെതിരെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിങ്ങിനെ രംഗത്തിറക്കിയേക്കും. പിസിസി അധ്യക്ഷയും സിറ്റിങ് എംപിയുമായ പ്രതിഭ സിങ്ങിന്റെയും ഹിമാചല്‍ മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെയും മകനാണ് വിക്രമാദിത്യ സിങ്.
വിക്രമാദിത്യസിങ്ങും പ്രതിഭാ സിങ്ങും ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് നേതൃത്വം വിളിപ്പിച്ചതിനുസരിച്ചാണ് ഇരുവരും ഡല്‍ഹിയിലെത്തിയതെന്നാണ് വിവരം.
താന്‍ മത്സരത്തിനില്ലെന്ന് സിറ്റിങ് എംപിയായ പ്രതിഭാ സിങ് നേരത്തെ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് സെന്‍ട്രല്‍ തിരഞ്ഞെടുപ്പ് സമിതിയില്‍ ഹിമാചലിലെ സീറ്റുകളും ചര്‍ച്ചയായിരുന്നു. നടി കങ്കണയ്‌ക്കെതിരെ മത്സരിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥാനാര്‍ഥി വിക്രമാദിത്യന്‍ ആണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആഭ്യന്തര സര്‍വേ ഫലം.
Content Highlights: Vikramaditya Singh may contest against kangana ranaut-Mandi Constituency Himachal