മുസ്‌ലിം വ്യക്തിനിയമത്തിന്റെ മറവിൽ കോണ്‍ഗ്രസ് ശരിഅത്തിനെ പിന്തുണയ്ക്കുന്നു; ആരോപണവുമായി മോദി

നരേന്ദ്ര മോദി | Photo: PTI
നരേന്ദ്ര മോദി | Photo: PTI

ഷിംല: കോണ്‍ഗ്രസിനെതിരേ കടുത്ത ആരോപണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്‌ലിം വ്യക്തിനിയമത്തിന്റെ മറവിൽ കോണ്‍ഗ്രസ് ശരിഅത്തിനെ പിന്തുണയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഹിമാചല്‍പ്രദേശിലെ മണ്ഡിയില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  രാജ്യത്ത് യൂണിഫോം സിവില്‍ കോഡ് (യു.സി.സി.) നടപ്പാക്കണമെന്നും മോദി പറഞ്ഞു. 

'യു.സി.സി. നടപ്പാക്കുമെന്ന് മോദി പ്രതിജ്ഞ ചെയ്തിരിക്കുകയാണ്‌. ഒരു ഇന്ത്യന്‍ പൗരന്‍, ഹിന്ദുവോ മുസ്‌ലിമോ സിഖോ ക്രിസ്ത്യനോ അല്ലെങ്കില്‍ ബുദ്ധമതാനുയായിയോ എന്നത് പരിഗണിക്കാതെ എല്ലാവര്‍ക്കും ഏകീകൃതമായ നിയമം വേണം. എന്നാല്‍ കോണ്‍ഗ്രസ് യൂണിഫോം സിവില്‍ കോഡിനെ എതിര്‍ക്കുകയാണ്. മുസ്‌ലിം വ്യക്തിനിയമത്തിന്റെ മറവിൽ കോണ്‍ഗ്രസ് ശരിഅത്ത് നിയമത്തെ പിന്തുണയ്ക്കുകയാണ്, മോദി പറഞ്ഞു. 

മണ്ഡിയിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്തിനെ മോദി പുകഴ്ത്തുകയും ചെയ്തു. യുവാക്കളുടെയും നമ്മുടെ പെണ്‍മക്കളുടെയും അഭിലാഷങ്ങളെയാണ് കങ്കണ പ്രതിനിധാനം ചെയ്യുന്നതെന്ന് മോദി പറഞ്ഞു.

Content Highlights: congress opposes ucc and supports sharia under guise of muslim personal law