ജെ.ഡി.യുവിന് രണ്ട് കേന്ദ്രമന്ത്രിസ്ഥാനം?; ധാരണയായതായി സൂചന

നിതീഷ് കുമാര്‍ |ഫോട്ടോ:PTI
നിതീഷ് കുമാര്‍ |ഫോട്ടോ:PTI

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരില്‍ നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന് രണ്ട് കാബിനറ്റ് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് സൂചന. മുതിര്‍ന്ന നേതാക്കളായ ലാല്‍ സിങ്, രാം നാഥ് ഠാക്കൂര്‍ എന്നിവരുടെ പേര് മന്ത്രിസ്ഥാനത്തേക്കായി നിര്‍ദേശിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. 

ബിഹാറിലെ മുംഗര്‍ മണ്ഡലത്തില്‍ നിന്നാണ് ലാല്‍ സിങ് തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യം ഭാരതരത്‌ന നല്‍കി ആദരിച്ച കര്‍പ്പൂരി ഠാക്കൂറിന്റെ
മകനും രാജ്യസഭാ എം.പിയുമാണ് രാംനാഥ് ഠാക്കൂര്‍.

ആകെയുള്ള 40 സീറ്റില്‍ 12 സീറ്റാണ് ഇത്തവണ ബിഹാറില്‍ ജെ.ഡി.യുവിന് ലഭിച്ചത്.  ബി.ജെ.പി.- 12 , എല്‍.ജെ.പി.- അഞ്ച്, എച്ച്.എ.എം.എസിന് ഒരു സീറ്റ് എന്നിങ്ങനെയായിരുന്നു എന്‍.ഡി.എയിലെ മറ്റ് കക്ഷികളുടെ സീറ്റ് നില.

Content Highlights: Nitish Kumars party to get two cabinet berths In modi 3.0