മോദിയുടെ മൂന്നാമൂഴം: മന്ത്രിസഭയിൽ സുരേഷ് ഗോപി, ജോർജ് കുര്യനടക്കം നീണ്ടനിര; ഇടഞ്ഞ് അജിത് പവാർ പക്ഷം

ന്യൂഡൽഹി: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് രാത്രി 7.15ന്. രണ്ടാം മോദി സര്‍ക്കാരില്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നവര്‍ പുതിയ മന്ത്രിസഭയിലുമുണ്ട്. സഖ്യകക്ഷികളില്‍ നിന്ന് 13 പേര്‍ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇതില്‍ 16 എം.പിമാരുള്ള ടിഡിപിയില്‍ നിന്നും 12 എം.പിമാരുള്ള ജെഡിയുവില്‍ നിന്ന് രണ്ട് പേര്‍ വീതമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. മറ്റ് ഒമ്പത് പാര്‍ട്ടികളില്‍ നിന്ന് ഓരോരുത്തരും മന്ത്രിമാരാകും. എന്‍സിപി അജിത് പവാര്‍ പക്ഷം മന്ത്രിസഭയില്‍ ചേരില്ലെന്നാണ് സൂചന. കാബിനറ്റ് മന്ത്രിസ്ഥാനം നല്‍കാത്തതിനെ തുടര്‍ന്നാണ് മന്ത്രിസഭയില്‍ ചേരേണ്ടെന്ന തീരുമാനത്തിന് പിന്നിലെന്നും സൂചനയുണ്ട്.
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത പ്രധാനമന്ത്രി നടത്തുന്ന ചായസല്‍ക്കാരത്തിലേക്ക് മന്ത്രിമാരായി നിശ്ചയിച്ചവരെ നരേന്ദ്ര മോദി നേരിട്ട് വിളിച്ച് ക്ഷണിച്ചു. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിക്കും പാര്‍ട്ടി ദേശീയ സെക്രട്ടറി ജോര്‍ജ് കുര്യനും മോദിയുടെ വിളിയെത്തി. സത്യപ്രതിജ്ഞാ ചടങ്ങിനെത്താനാണ് മോദി ആവശ്യപ്പെട്ടിരിക്കുന്നതെന്നും മോദി പറഞ്ഞു ഞാന്‍ അനുസരിക്കുന്നുവെന്നും ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും മകനും ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് ഡല്‍ഹിയിലെത്തുക. 67 പേര്‍ക്ക് ഇതുവരെ ക്ഷണം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. 13 പേര്‍ സഖ്യകക്ഷികളില്‍ നിന്നും 54 പേര്‍ ബിജെപിയില്‍ നിന്നുമാണ്.
മന്ത്രിമാരാകുമെന്ന് സൂചനയുള്ളവര്‍ ഇവരാണ്
ഗുജറാത്തില്‍ നിന്ന്
1.അമിത് ഷാ
2.മന്‍സൂഖ് മാണ്ഡവ്യ
3.സി.ആര്‍ പാട്ടീല്‍
4.നിമുബെന്‍ ബംബാനിയ
ഒഡീഷയില്‍ നിന്ന്
5.അശ്വിനി വൈഷ്ണവ്
6.ധര്‍മ്മേന്ദ്ര പ്രധാന്‍
7.ജൂവല്‍ ഓറം
കര്‍ണാടക
8.നിര്‍മല സീതാരാമന്‍
9.എച്ച്.ഡി കുമാരസ്വാമി(ജെ.ഡി.എസ്)
10.പ്രഹ്ലാദ് ജോഷി
11.ശോഭ കരന്തലജെ
12.വി.സോമണ്ണ
മഹാരാഷ്ട്രയില്‍ നിന്ന്
13.പീയുഷ് ഗോയല്‍
14.നിതിന്‍ ഗഡ്കരി
15.പ്രതാപ് റാവു ജാദവ്(ശിവസേന)
16.രക്ഷാ ഖഡ്‌സെ
17.രാംദാസ് അത്താവലെ(റിപബ്ലിക്കന്‍ പാര്‍ട്ടി)
ഗോവ
18.ശ്രീപദ് നായിക്
ജമ്മു കശ്മീര്‍
19.ജിതേന്ദ്ര സിങ്
ഹിമാചല്‍
20.ജെ.പി നഡ്ഡ
മധ്യപ്രദേശ്
21.ശിവരാജ് സിങ്
22.ജ്യോതിരാദിത്യ സിന്ധ്യ
23.സാവിത്രി ഠാക്കൂര്‍
24.വീരേന്ദ്ര കുമാര്‍
യു.പി
25.ഹര്‍ദീപ് സിങ് പുരി
26.രാജ്‌നാഥ് സിങ്
27.ജയന്ത് ചൗധരി(ആല്‍എല്‍ഡി)
28.ജിതിന്‍ പ്രസാദ
29.പങ്കജ് ചൗധരി
30.ബി.എല്‍ വര്‍മ
31.അനുപ്രിയ പട്ടേല്‍
32.കമലേഷ് പാസ്വാന്‍
33.എസ്.പി സിങ് ബാഗേല്‍
ബിഹാര്‍
34.ചിരാഗ് പാസ്വാന്‍(എല്‍.ജെ.പി)
35.ഗിരിരാജ് സിങ്
36.ജിതിന്‍ റാം മാഞ്ചി (ഹിന്ദുസ്ഥാൻ അവാം മോർച്ച)
37.രാംനാഥ് ഠാക്കൂര്‍
38.ലല്ലന്‍ സിങ്
39.നിത്യാനന്ദ റായ്
40.രാജ്ഭൂഷണ്‍ ചൗധരി(വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി)
41.സതീഷ് ദുബെ
അരുണാചല്‍
42.കിരണ്‍ റിജിജു
രാജസ്ഥാന്‍
43.ഗജേന്ദ്ര ശെഖാവത്ത്
44.അര്‍ജുന്‍ റാം മേഘ്‌വാള്‍
45.ഭൂപേന്ദ്ര യാദവ്
46.ഭഗീരഥ് ചൗധരി
ഹരിയാണ
47.മനോഹര്‍ലാല്‍ ഖട്ടാര്‍
48.റാവു ഇന്ദര്‍ജിത്ത് സിങ്
കേരളം
49.സുരേഷ് ഗോപി
50-ജോർജ് കുര്യൻ
തെലങ്കാന
51. ജി.കിഷന്‍ റെഡ്ഡി
52. ബണ്ടി സഞ്ജയ്
തമിഴ്‌നാട്
53. എല്‍ മുരുകന്‍
ജാര്‍ഖണ്ഡ്
54. ചന്ദ്രശേഖര്‍ ചൗധരി(എ.ജെ.എസ്.യു)
55. അന്നപൂര്‍ണ ദേവി
ആന്ധ്ര
56. ഡോ.ചന്ദ്രശേഖര്‍ പെമ്മസാനി(ടി.ഡി.പി)
57. രാം മോഹന്‍ നായ്ഡു കിഞ്ജാരപ്പു(ടി.ഡി.പി)
58. ശ്രീനിവാസ വര്‍മ്മ
ബംഗാള്‍
59. ശാന്തനു ഠാക്കൂര്‍
60.സുകാന്ത മജുംദാര്‍
പഞ്ചാബ്
61. രവനീത് സിങ് ബിട്ടു
അസം
62. സര്‍ബാനന്ദ സോനോവാള്‍
63. പബിത്ര മാര്‍ഗെരീറ്റ
ഉത്തരാഖണ്ഡ്
64. അജയ് താംത
ഡല്‍ഹി
65. ഹര്‍ഷ മല്‍ഹോത്ര
Content Highlights: Modi Govt 3 List of probable candidates to be inducted in Cabinet