മൂന്നാം മോദി സർക്കാരിൽ 48 മന്ത്രിമാരെന്ന് സൂചന; 12 പേര്‍ സഖ്യകക്ഷികളില്‍നിന്ന്

ന്യൂഡൽഹി: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. രണ്ടാം മോദി സര്‍ക്കാരില്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന 10 പേര്‍ പുതിയ മന്ത്രിസഭയിലുമുണ്ടാവുമെന്നാണ് സൂചനകള്‍. സഖ്യകക്ഷികളില്‍നിന്ന് 12 പേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇതില്‍ 16 എം.പിമാരുള്ള ടിഡിപിയില്‍ നിന്നും 12 എം.പിമാരുള്ള ജെഡിയുവില്‍ നിന്നും രണ്ട് പേര്‍ വീതമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. മറ്റ് എട്ട് പാര്‍ട്ടികളില്‍ നിന്ന് ഓരോരുത്തരും മന്ത്രിമാരാകും.
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത പ്രധാനമന്ത്രി നടത്തുന്ന ചായസല്‍ക്കാരത്തിലേക്ക് മന്ത്രിമാരായി നിശ്ചയിച്ചവരെ നരേന്ദ്ര മോദി നേരിട്ട് വിളിച്ച് ക്ഷണിച്ചു. കേരളത്തില്‍നിന്ന് മന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സുരേഷ് ഗോപിക്ക് മോദിയുടെ വിളിയെത്തി. സത്യപ്രതിജ്ഞാ ചടങ്ങിനെത്താനാണ് മോദി ആവശ്യപ്പെട്ടിരിക്കുന്നത്. 'മോദി പറഞ്ഞു, ഞാന്‍ അനുസരിക്കുന്നു മറ്റൊന്നുമറിയില്ല', ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും മകനും ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് ഡല്‍ഹിയിലെത്തുക.
ബിജെപിയില്‍ നിന്ന് മന്ത്രിമാരാകുമെന്ന് സൂചനയുള്ളവര്‍ ഇവരാണ്
രാജ്നാഥ് സിങ്
അമിത് ഷാ
നിതിന്‍ ഗഡ്കരി
ശിവരാജ് സിങ് ചൗഹാന്‍
അര്‍ജുന്‍ റാം മേഘ്വാള്‍
സര്‍ബാനന്ദ സോനോവാള്‍
പ്രഹ്ലാദ് ജോഷി
ജ്യോതിരാദിത്യ സിന്ധ്യ
മനോഹര്‍ലാല്‍ ഖട്ടര്‍
മന്‍സൂഖ് മാണ്ഡവ്യ
അശ്വിനി വൈഷ്ണവ്
പീയുഷ് ഗോയല്‍
എസ്. ജയശങ്കര്‍
കിരണ്‍ റിജിജു
രക്ഷാ ഖഡ്സെ
കമല്‍ജീത് ഷെറാവത്ത്
റാവു ഇന്ദര്‍ജീത്ത് സിങ്
ഗിരിരാജ് സിങ്
ബണ്ടി സഞ്ജയ്
സുരേഷ് ഗോപി
ജി. കിഷന്‍ റെഡ്ഡി
ശോഭ കരന്തലജെ
ഹര്‍ഷ മല്‍ഹോത്ര
എല്‍ മുരുകന്‍
അജയ് താംത
ഹര്‍ദീപ് സിങ് പുരി
ഭഗീരഥ് ചൗധരി
രവ്‌നീത് സിങ് ബിട്ടു
ബി.എല്‍. വര്‍മ
ജിതിന്‍ പ്രസാദ
പങ്കജ് ചൗധരി
സി.ആര്‍. പാട്ടീല്‍
സഖ്യകക്ഷികളില്‍നിന്ന് ക്ഷണം ലഭിച്ചവര്‍
എച്ച്.ഡി കുമാരസ്വാമി (ജെ.ഡി.എസ്)
ചിരാഗ് പാസ്വാന്‍ (എല്‍.ജെ.പി)
രാംദാസ് അത്താവലെ (റിപബ്ലിക്കന്‍ പാര്‍ട്ടി)
ജിതിന്‍ റാം മാഞ്ജി (ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച)
പ്രതാപ് റാവു ജാദവ് (ശിവസേന)
ചന്ദ്രശേഖര്‍ പെമ്മസാനി (ടി.ഡിപി)
രാംമോഹന്‍ നായ്ഡു കിഞ്ജാരപ്പു (ടി.ഡി.പി)
രാംനാഥ് ഠാക്കൂര്‍ (ജെ.ഡു.യു)
ലാലന്‍ സിങ് (ജെ.ഡി.യു)
ചന്ദ്രശേഖര്‍ ചൗധരി (എ.ജെ.എസ്.യു)
ജയന്ത് ചൗധരി (ആർഎല്‍ഡി)
അനുപ്രിയ പട്ടേല്‍ (അപ്നാദള്‍)