'രാജീവ് ഗാന്ധിക്ക് വേണ്ടി തയ്യാറാക്കിയ വേദിയിലേക്ക് പൊതുവാള്‍ പാഞ്ഞുകയറി, പിന്നെ തുരുതുരാ ക്ലിക്ക്'

ELECTION MEMORIES
#വി.എന്‍. ജയഗോപാല്‍
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാജീവ് ഗാന്ധി പാലക്കാട്ട് എത്തിയപ്പോള്‍ (ഫോട്ടോ- മാതൃഭൂമി ആര്‍ക്കൈവ്‌സ്)
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാജീവ് ഗാന്ധി പാലക്കാട്ട് എത്തിയപ്പോള്‍ (ഫോട്ടോ- മാതൃഭൂമി ആര്‍ക്കൈവ്‌സ്)

തിരഞ്ഞെടുപ്പ് ഓര്‍മകള്‍ തിരതല്ലുകയാണിപ്പോള്‍. മുപ്പത് കൊല്ലത്തിലേറെ വരുന്ന മാതൃഭൂമി ജീവിതത്തില്‍ പത്രപ്രവര്‍ത്തനത്തിന്റെ വലിയൊരു ഓഹരി നിരന്തരം നാട്ടില്‍ നടന്നുവന്ന തിരഞ്ഞെടുപ്പുകളുമായി കെട്ടുപിണഞ്ഞിരിക്കുന്നു. സര്‍വീസിനിടെ ഒമ്പതു ലോക്സഭ തിരഞ്ഞെടുപ്പുകള്‍... നിയമസഭയിലേക്കും ത്രിതല പഞ്ചായത്തിലേക്കും അത്രത്തോളമോ കൂടുതലോ പിന്നെയും. ഇന്ത്യക്കാര്‍ അധികം ഓര്‍ക്കുന്നുണ്ടാകില്ല, 1989-നും 1999-നും ഇടയ്ക്ക് പത്തുകൊല്ലം മാത്രം അഞ്ച് ലോക്സഭ തിരഞ്ഞെടുപ്പുകളാണ് ജനങ്ങള്‍ നേരിട്ടതെന്ന്... രാഷട്രീയക്കാരേക്കാള്‍ ജോലിഭാരം പേറിയതാകട്ടെ പത്രപ്രവര്‍ത്തകരും.

ഓരോ തിരഞ്ഞെടുപ്പും കുറെ അനുഭവങ്ങളുടെ പെട്ടികളായി മനസ്സില്‍ അട്ടിയിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് കൗതുകമായി തോന്നിതുടങ്ങിയത് കോളേജ് കാലത്താണ്. രാത്രിയിലെ പൊതുയോഗങ്ങളും ജാഥകളും വോട്ട് അഭ്യര്‍ഥിച്ചുള്ള ഉച്ചഭാഷിണി ബഹളങ്ങളും... കൗമാരത്തില്‍ തുടങ്ങിയ കൗതുകം പിന്നെ ഫലമറിയാന്‍ പത്രമാപ്പീസുകളുടെ മുന്നില്‍ അര്‍ധരാത്രിയോളം കാത്തുനില്‍പിലെത്തി. അന്ന് സങ്കല്‍പത്തില്‍ പോലും ആ കെട്ടിടത്തിനുള്ളിലേക്ക് ഒരു ജോലിക്കാരനായി കടന്നുചെല്ലുമെന്ന് കരുതിയതല്ല. അത്യുത്തര-പൂര്‍വ്വ സംസ്ഥാനങ്ങളിലെ ഫലമറിയാന്‍ വെളുക്കുവോളം കാത്തിരുന്ന ജനക്കൂട്ടത്തിലെ ഒരാള്‍ പിന്നീട് മാതൃഭൂമിയുടെ ജനല്‍വാതിലിലൂടെ ആ ജനക്കൂട്ടത്തെ നോക്കിനിന്നു. പലവട്ടം... പക്ഷേ ആ കാലവും പോയി. വോട്ടെണ്ണലും പ്രതികരണവുമെല്ലാം ടെലിവിഷനിലേക്ക് കുടിയേറി. പത്രമാപ്പീസുകളുടെ മുറ്റം ശൂന്യമായി.

Content Highlights: vn jayagopal mathrubhumi former journalist election memories

Continue reading