ത്രിപുരസുന്ദരിയുടെ കുരുതിത്തറ, പഴയ ഇന്ത്യന്‍ ക്യൂബയിലെ തിരഞ്ഞെടുപ്പ് കാലം

#കെ.മധു
ത്രിപുരസുന്ദരി ക്ഷേത്രവും ബലി നല്‍കാനായി നിര്‍ത്തിയ ആട്ടിന്‍കുട്ടിയും
ത്രിപുരസുന്ദരി ക്ഷേത്രവും ബലി നല്‍കാനായി നിര്‍ത്തിയ ആട്ടിന്‍കുട്ടിയും

ക്കാനിപ്പിക്കുന്ന ഒരു പകലായിരുന്നു അത്. ഗുവാഹത്തിയില്‍ നിന്ന് അഗര്‍ത്തലയിലേക്ക്. ബ്രഹ്‌മപുത്രയുടെ വിശാലതയില്‍ വിസ്മയിച്ച ഒരു സായാഹ്നം തലേന്നു തന്നെ എന്നെന്നേക്കുമായി മനസ്സില്‍ കൊത്തിവച്ചിരുന്നു. ലക്ഷ്യം ത്രിപുരയിലെ തിരഞ്ഞെടുപ്പ്. ബംഗാള്‍, ത്രിപുര, കേരളം. ഇന്ത്യയിലെ ചെങ്കൊടിമുക്കുകള്‍. അവിടെ തിരഞ്ഞെടുപ്പാണ്. ജ്യോതി ബസുവും ബുദ്ധദേബും പോലെ മണിക് സര്‍ക്കാരും മലയാളിക്ക് വികാരമായി നിന്ന കാലം. 2008 ഫെബ്രുവരി. 26 മണിക്കൂറെങ്കിലുമെടുക്കും കാമാഖ്യയില്‍ നിന്ന് അഗര്‍ത്തലയിലേക്ക്. വോള്‍വോ ബസ്സില്‍ രണ്ടു സീറ്റുകള്‍ ബുക്ക് ചെയ്തു. പക്ഷേ പുലര്‍ച്ചെ നാലരയ്ക്ക് പുറപ്പെട്ട ബസ്സിന്റെ പേരു മാത്രമായിരുന്നു വോള്‍വോ. ആ ബസ്സിലെ മുഖങ്ങള്‍ ഇന്നും ഓര്‍മയിലുണ്ട്. മുറിച്ചു വച്ച ഒരു കഷണം ഇന്ത്യ. നവവധൂവരന്മാര്‍. കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധര്‍. പിന്നിലെ കുടുംബത്തിനൊപ്പം രണ്ട് കറുകറുത്ത ആട്ടിന്‍കുട്ടികളും.

എട്ടു മണിയോടെ വണ്ടി ഷില്ലോംഗില്‍ നിര്‍ത്തി. വീണ്ടും പുറപ്പെടും മുമ്പേ കിളി വന്നു. എല്ലാ സീറ്റുകള്‍ക്കും മുന്നില്‍ നീലനിറത്തിലുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ കെട്ടിഞാത്തി. ക്യാമറാമാന്‍ ശശികാന്ത് ചോദിച്ചു.
' ഈ പൊട്ടന്മാര് എന്താ കാണിക്കണത്?'
' അറീല്ല്യാ, നോക്കാം.'
' ചെലപ്പോ പോണ വഴിക്ക് ഫ്രൂട്ട്സൊക്കെ വാങ്ങി ഇടാനാവും.'

Content Highlights: tripura election memories

Continue reading