ശത്രുത മറന്നു; സുധാകരനോട് മുട്ടാന്‍ സി.പി.എമ്മിന്റെ കൈപിടിച്ച് എന്‍.ആര്‍ അന്ന് സ്വതന്ത്രനായി

1996-ലെ ഇതുപോലൊരു വിഷുക്കാലം. അന്നും അതൊരു തെരഞ്ഞെടുപ്പിന്റെ കാലമായിരുന്നു. പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. അതിന്റെ ഒരുക്കങ്ങളിലായിരുന്നു എല്ലാ പാര്‍ട്ടികളും. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വീണ്ടും ജനവിധി തേടുന്നു. എതിരാളി ഇന്നത്തെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍.
യു.ഡി.എഫിന്റെ ഉറച്ച സീറ്റായ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ ആരായിരിക്കും എന്ന കാര്യത്തില്‍ അപ്പോഴും വ്യക്തത വന്നിരുന്നില്ല. കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് സീറ്റാണ്. കെ. കരുണാകരന്‍ മന്ത്രിസഭയില്‍ തൊഴില്‍മന്ത്രിയായിരുന്ന എന്‍. രാമകൃഷ്ണനാണ് സിറ്റിങ് എം.എല്‍.എ. അപ്പോഴേക്കും കോണ്‍ഗ്രസിന്റെ ജില്ലാ നേതൃത്വം പിടിച്ചെടുത്ത കെ. സുധാകരനും ആ സീറ്റില്‍ നോട്ടമിട്ടിരുന്നു. ആര്‍ക്ക് നറുക്ക് വീഴും എന്ന് എല്ലാവരും ഉറ്റുനോക്കുന്ന ദിവസങ്ങള്‍. കെ.കരുണാകരന്റെതായിരിക്കും അവസാന വാക്ക് എന്നതായിരുന്നു ആ ദിവസങ്ങളിലെ അന്തരീക്ഷം.
Content Highlights: pp saseendran election memories