വനിതാ മുഖ്യമന്ത്രിയുടെ കാല്‍ക്കല്‍ വീണത് മുന്‍ കേരള ചീഫ് ജസ്റ്റിസ്; മിസ്സായ ആ ചിത്രം

ബിഹാറിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി റാബ്‌റി ദേവി ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേദിയിലെത്തി. മുഖ്യമന്ത്രിയും സ്ഥാനാര്‍ഥികളും സദസ്സിനെ കൈകൂപ്പി വണങ്ങി. ആരവം ഉയര്‍ന്നു. അധികാരമേറ്റ് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ വനിതാ മുഖ്യമന്ത്രി 'ആള്‍ദൈവമായി' മാറിയ പ്രതിഭാസം. 1999 ല്‍ ബിഹാറിലെ ബക്‌സര്‍ ലോക്‌സഭാ മണ്ഡലത്തിലായിരുന്നു വേദി.
മിന്നല്‍ പോലെ അത് സംഭവിച്ചു. ഒറ്റക്കുതിപ്പില്‍ സ്ഥാനാര്‍ഥി റാബ്രിദേവിയുടെ കാല്‍ക്കല്‍ വീണു നമസ്‌കരിച്ചു. മെല്ലെ തല ഉയര്‍ത്തി മെയ്വഴക്കത്തോടെ എഴുന്നേറ്റ് നിന്നു. അനുഗ്രഹം വേണമെന്ന് മുഖഭാവത്തിലൂടെ വ്യക്തമാക്കി. ഒട്ടും താമസിച്ചില്ല 'ആള്‍ദൈവം' കൈകള്‍ നീട്ടി സ്ഥാനാര്‍ഥിയുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. ആള്‍ക്കൂട്ടം കരഘോഷം മുഴക്കി. സ്ഥാനാര്‍ഥി നാട്ടുകാരനാണ്. വലിയ ഭൂസ്വത്തുള്ള കുടുംബത്തില്‍പ്പെട്ടയാള്‍.
Content Highlights: bihar politics, rabri devi, lok sabha election 2024