നവാബ് രാജേന്ദ്രന്റെ കണിയും തൃശ്ശൂരിൽ കാലിടറിയ ലീഡറുടെ വിധിയും | തിരഞ്ഞെടുപ്പ് ഓര്‍മകള്‍

ELECTION MEMORIES
#കെ. മധു
കെ കരുണാകരന്‍, നവാബ് രാജേന്ദ്രന്‍ | Photo: Mathrubhumi
കെ കരുണാകരന്‍, നവാബ് രാജേന്ദ്രന്‍ | Photo: Mathrubhumi

റ്റവും സുരക്ഷിതമായ അകലം എന്നതാണ് മാധ്യമപഠനത്തിന്റെ ആദ്യാക്ഷരം. വൈലോപ്പിള്ളി കവിതയില്‍ പറഞ്ഞ സൗവര്‍ണപ്രതിപക്ഷം എന്ന പ്രയോഗം. അതു മാത്രമേ മാധ്യമപ്രവര്‍ത്തകന് മുഖം നോക്കാതെ പറയാന്‍ ശക്തിയാവൂ. രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും മാറിപ്പോയ ദശകങ്ങളാണ് പിന്നിട്ടത്. വിമര്‍ശനങ്ങളുടെ ഘടികാരം നിലച്ചു. പിണക്കങ്ങള്‍ ഭീഷണികളിലേക്ക് ദിശമാറി.

കെ കരുണാകരനേയും നവാബ് രാജേന്ദ്രനേയും ഓര്‍ക്കേണ്ടതുണ്ട് ഈ തിരഞ്ഞെടുപ്പ് കാലത്ത്. പ്രത്യേകിച്ചും 1996 ലെ തൃശൂര്‍ തിരഞ്ഞെടുപ്പ്. തൃശൂര്‍ കണ്ട ഏറ്റവും കടുത്ത മത്സരമായിരുന്നു അത്. കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് തട്ടില്‍ എസ്റ്റേറ്റിന്റെ  ഭൂമി ഏറ്റെടുത്ത കാലം. ഇടപാടില്‍ അഴിമതിയെന്ന് ആരോപണം വന്നു. രാജേന്ദ്രന്‍ അക്കാലത്ത് നവാബ് എന്ന പത്രത്തിന്റെ ഉടമ തന്നെയായ പത്രപ്രവര്‍ത്തകന്‍. അച്ച് നിരത്തി തന്നെ വേണം അന്ന് അച്ചടി. അഴിമതിയെ ഗൗരവത്തിലെടുത്തിരുന്ന ഒരു പൊതു സമൂഹം പുറത്ത് പ്രബലം. കക്ഷിരാഷ്ട്രീയത്തിന്റെ കള്ളി നോക്കാതെ ഓരോരുത്തരേയും വിലയിരുത്തിപ്പോന്നു. 

Content Highlights: lok sabha election 1996 thrissur election memories k karunakaran nawab rajendran

Continue reading