കുത്തുബ്ദീന്‍ അന്‍സാരിയെ തേടിപ്പിടിച്ച് 'കണ്ടെത്തിയ കഥ', ആ അഭിമുഖവും

| File Photo: Mathrubhumi library
കുത്തുബ്ദീന്‍ അന്‍സാരി എന്ന വ്യക്തിയെ ഇന്ന് എല്ലാവരും മറന്നുകാണും. പക്ഷെ പക്ഷെ തൊട്ടടുത്ത് കൂട്ടക്കൊലകള്‍ കണ്ടും അടുത്ത നിമിഷം തന്റെ മരണം പ്രതീക്ഷിച്ചും അക്രമകാരികളില്‍നിന്ന് രക്ഷയ്ക്കായി കൈകൂപ്പി നിലവിളിച്ച ആ ചിത്രം ലോകത്തിന്റെ മുന്നില്‍ മാധ്യമങ്ങള്‍ ഒന്നാം പേജില്‍ കണ്ടപ്പോള്‍ ആ ഫോട്ടോ ഗുജറാത്ത് കലാപത്തിന്റെ നടുക്കുന്ന ഐക്കണ്‍ ആയി മാറി. നിരപരാധികള്‍ മതത്തിന്റെ പേരില്‍ വേട്ടയാടപ്പെടുന്നതിന്റെ ചിത്രം കൂടി ആയി. പോലീസ് അയാളെ രക്ഷപ്പെടുത്തിയെങ്കിലും ആ ഫോട്ടോ അയാളെ വിടാതെ പിന്‍തുടര്‍ന്നു. ഭയപ്പാടോടെ... ആള്‍ക്കാരുടെ തുറിച്ചു നോട്ടത്തോടെ..
Content Highlights: election reporting memories dinakaran kombilath