'ദൈവം എന്നെ കൊണ്ടുപോകാന്‍ മറന്നതാകും'; ഹബീബ് മിയാന് അന്ന് 133 വയസ്സായിരുന്നു

'എന്നെയിപ്പോള്‍ എല്ലാവരും ഹാജിയെന്ന് വിളിക്കുന്നു. ഇതില്‍പ്പരം എനിക്കൊന്നും കിട്ടാനില്ല. എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളാണ്. മക്കയില്‍ ഞാന്‍ പ്രാര്‍ഥിച്ചത് ഈ ദേശത്തിലെ എല്ലാവരുടേയും ശാന്തിക്കുവേണ്ടിയാണ്' 2004 ലെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങിനിടെ രാജസ്ഥാനിലെ ജയ്പൂരില്‍ ഹബീബ് മിയാന്‍ എന്ന ആയുസ്സിന്റെ ഇതിഹാസത്തെക്കണ്ട അനുഭവം മാതൃഭൂമി സെപ്ഷ്യല്‍ കറസ്പോണ്ടന്റ് എസ്.എന്‍.ജയപ്രകാശ് എഴുതുന്നു
2004 ലെ വേനല്‍ക്കാലം. രാജസ്ഥാനിലെ പൊതുതിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനായി രാജധാനി തീവണ്ടിയില്‍ കോട്ടയില്‍ ഇറങ്ങുമ്പോള്‍ ചൂട് 40-42 ഡിഗ്രി. ചമ്പല്‍ നദിയുടെ കരയിലെ കോട്ട എന്ന നഗരം അന്നേ പ്രവേശന പരീക്ഷകള്‍ക്ക് കുട്ടികളെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളുടെ കോട്ടയായിക്കഴിഞ്ഞിരുന്നു. അവിടെനിന്നാണ് ജയ്പൂരിലേയ്ക്ക് പോയത്. കൈവള്ളയില്‍ മരുഭൂവുള്ള രാജസ്ഥാനില്‍ വെയിലിന്റെ ഉന്മാദത്തില്‍ കണിക്കൊന്നകള്‍ പൂത്തുലഞ്ഞുനിന്നിരുന്നു. നമ്മുടെ അതേ പൊന്‍കൊന്നപ്പൂക്കള്‍. മനസ്സില്‍ കണിക്കൊന്നയുള്ള മലയാളിക്ക് നിനച്ചിരക്കാത്തൊരു കാഴ്ച. നമ്മുടെ വിഷുക്കാലമായിരുന്നു അത്. കണിക്കൊന്നയല്ലേ. എവിടെയാണെങ്കിലെന്ത്, പൂക്കാതിരിക്കാന്‍ അതിനാവതില്ലല്ലോ.
Content Highlights: election memories-sn jayaprakash-Habib Miyan