മഹുവയുടെ മത്ത് നിറയുന്ന അബൂജ് മാഢിലെ ആഴ്ചച്ചന്തകള്‍; ഗ്രാമീണർക്കുവേണ്ടി വെടിയേറ്റു മരിച്ച രാജാവ്

ഇന്ത്യന്‍ ഉറുപ്പികയ്ക്ക് ഒരു വിലയുമില്ലാത്ത നാടുണ്ടാവുമോ ഇന്ത്യയില്‍. മാചി നദി കടന്നാല്‍ നേപ്പാളില്‍ കടക്കാവുന്ന ബംഗാളിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ചെന്നു നോക്കൂ. നേപ്പാളി രൂപ ഇന്ത്യന്‍ രൂപ പോലെ ഉപയോഗിക്കുന്നത് കാണാം. എന്നാല്‍ ചന്തയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഇന്ത്യന്‍ രൂപ ആവശ്യമില്ലാത്ത നാടോ ഇന്ത്യയില്‍? അതെ അവിടെ ചെന്നു പെട്ടത് 2008 ലാണ്. 16 കൊല്ലം മുമ്പ്.
ഛത്തിസ്ഗഡില്‍ തിരഞ്ഞെടുപ്പായിരുന്നു. ബസ്തറിന്റെ അസ്വസ്ഥതകളെ വായിച്ചേ ശീലിച്ചിട്ടുള്ളൂ. നേരില്‍ കാണുന്നത് ആ യാത്രകളിലാണ്. ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ കച്ചവടം നടക്കുന്ന ആഴ്ചച്ചന്തകളെ പറ്റി പറഞ്ഞത് അജയ് ടിജി. എഴുപതുകളില്‍ മണപ്പുറത്ത് നിന്ന്, ഏങ്ങണ്ടിയൂരില്‍ നിന്ന്, നാട് വിട്ട് ഭിലായിയിലെത്തി പിന്നീട് ബിബിസിക്ക് വേണ്ടി ഡോക്യുമെന്ററി ചെയ്ത മലയാളി. ബിനായക് സെന്നിനൊപ്പം സര്‍ക്കാരിന്റെ സംശയപ്പട്ടികയില്‍ ഇടംപിടിച്ച സാമൂഹിക പ്രവര്‍ത്തകന്‍.
Content Highlights: Election memories, chattisgarh, binayak sen, maoists, indira gandhi