വിജനമായ നടപ്പാതകള്‍ക്ക് റോഡെന്ന പേര്; ഗാന്ധിജിയുടെയും ഓര്‍വെലിന്റെയും മോത്തിഹാരി

ഒറ്റയ്ക്കായിരുന്നില്ല അന്നത്തെ യാത്ര. നാലഞ്ചുപേരടങ്ങിയ സംഘമായിരുന്നു. തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു പക്ഷെ ആദ്യമായും അവസാനമായും സംഘം ചേര്‍ന്ന് നടത്തിയ യാത്ര അതായിരുന്നു. അന്നത്തെ സംഘയാത്രക്ക് കാരണമുണ്ട്. ഒറ്റയ്ക്ക് പോകാന്‍ പറ്റിയതായിരുന്നില്ല 2002 ലെ ബിഹാറിന്റെ ഉള്ളടക്കം. ഇരുട്ടായാല്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള തന്‍പോരിമ അന്നാട്ടുകാര്‍ക്ക് പോലും ഇല്ലാത്ത കാലം. ചരിത്രപ്പഴമയും സംസ്‌കാരപ്പെരുമയും നിറഞ്ഞ ഭൂതകാലത്തെ കുഴിച്ചുമൂടി കൊള്ള, കൊള്ളിവയ്പ്പുകളുടെ അഴിഞ്ഞാട്ടം.
Content Highlights: election memories by manoj menon