സി.പി.എം ഓഫീസുകള്‍ പൊളിച്ചെടുത്തുകൊണ്ടുപോവുന്ന നാട്ടുകാര്‍; പ്ലാസിയുടെ പടക്കളങ്ങള്‍

ELECTION MEMORIES
#കെ മധു
ബംഗാളിലെ സി.പി.എം കോൺഗ്രസ് സംയുക്ത തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന്
ബംഗാളിലെ സി.പി.എം കോൺഗ്രസ് സംയുക്ത തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന്

ബിമല്‍ മിത്രയുടെ ബീഗം മേരി വിശ്വാസ് വായിച്ചത് ആറിലോ ഏഴിലോ പഠിക്കുമ്പോഴാണ്. ഗ്രാമീണ വായനശാലയില്‍ നിന്ന് മുന്നിലെത്തിയ പുസ്തകം. അക്കാലത്ത് ഒരിക്കലും സങ്കല്‍പിച്ചിട്ടില്ല ആ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യാമെന്ന്. പുരാണങ്ങള്‍ക്ക് സമാനമായിരുന്നു അന്ന് വംഗനാട്. സ്‌കൂള്‍ കാലത്ത് ബംഗാളി നോവലുകള്‍ ആവേശത്തോടെ വായിച്ചുതീര്‍ത്തു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവില്‍ ആദ്യമായി കൊല്‍ക്കൊത്ത കണ്ടു. കാളീഗഞ്ചിലെ കൊച്ചമ്മ ഇപ്പോള്‍ ഇറങ്ങിവരുമെന്ന് തോന്നിച്ച തെരുവുകള്‍, എല്ലാം മുമ്പേ കണ്ടതല്ലേയെന്ന് തോന്നിച്ച കാഴ്ചകള്‍.

നന്ദിഗ്രാമിന് പിന്നാലെയാണ് ബംഗാളിലേക്കുള്ള തുടര്‍യാത്രകള്‍ വന്നത്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഓര്‍മകളുടെ ഓണത്തിലെ വരികള്‍ മനസ്സില്‍ നിറഞ്ഞു. ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ പുണ്ണുതോറും കൊള്ളിവച്ചപോലോര്‍മകള്‍. കേരളം ഞങ്ങള്‍ ബംഗാളാക്കും എന്ന പഴയ മുദ്രാവാക്യം തികട്ടി. ദൈവമേ നാടിനെ ഇതുപോലെയാക്കാന്‍ വേണ്ടിയാണോ പണ്ട് മലയാളി മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങിയത്.?

Content Highlights: election memories by k madhu

Continue reading