വിചാരണത്തടവുകാരുടെ കണ്ണ് കുത്തിപ്പൊട്ടിച്ച ഭാഗല്‍പ്പുരിലൂടെ

ELECTION MEMORIES
#കെ.മധു
ഫിറോസാ ബീവി
ഫിറോസാ ബീവി

ത്തരേന്ത്യയില്‍ അയോധ്യ ഒരു വട്ടം കൂടി തരംഗമാകുന്ന ഈ തിരഞ്ഞെടുപ്പു കാലത്ത് ഓര്‍മകള്‍ ഭാഗല്‍പ്പുരിലെത്തി. ഫിറോസാ ബീവി എന്ന വൃദ്ധയിലേക്ക്. ബിഹാറിലെ ഈച്ചരവാര്യരായ സ്ത്രീ.

വാര്‍ത്തകള്‍ വായിച്ചു തുടങ്ങുന്ന കാലത്താണ് ഈച്ചരവാര്യരെ അറിയുന്നത്. അടിയന്തിരാവസ്ഥക്ക് പിന്നാലെ. അറിവുകളെല്ലാം ആര്‍ത്തിയോടെ തേടുന്ന കാലം. പുതിയ പേരുകള്‍ നിറയുകയായിരുന്നു. സഞ്ജയ് ഗാന്ധി, രുക്സാന സുല്‍ത്താന, തുര്‍ക്ക്മാന്‍ഗേറ്റ്, രാജ്നാരായണ്‍, മൊറാര്‍ജി ദേശായി, ജെപി, ജോര്‍ജ് ഫെര്‍ണാണ്ടസ്. ഒന്നാം പേജില്‍ മുകളിലെ ബുക് സ്റ്റാളിന്റെ പരസ്യം തൊട്ട് സ്പോര്‍ട്സ് പേജിലെ പൊട്ടുവാര്‍ത്തകള്‍ വരെ. പത്രം തിന്നുന്ന കാലം.

Content Highlights: election memmories by k madhu

Continue reading