രാഹുലിന്റെ ഹെലികോപ്റ്ററിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധന; വയനാട്ടിൽ ഗംഭീര റോഡ് ഷോ | വീഡിയോ

സുൽത്താൻ ബത്തേരി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽ ഗാന്ധി വയനാട്ടിൽ എത്തി. ഹെലികോപ്റ്റർ വഴിയായിരുന്നു രാഹുൽ മൈസൂരുവിൽ നിന്ന് നീലഗിരിയിൽ എത്തിയത്. രാഹുഗാന്ധി ഇറങ്ങിയതിന് പിന്നാലെ കാത്തുനിന്ന തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് ഹെലികോപ്റ്ററിൽ പരിശോധന നടത്തി.
തോട്ടം തൊഴിലാളികളേയും പ്രദേശവാസികളേയും സന്ദർശിച്ച ശേഷം സുൽത്താൻ ബത്തേരിയിൽ രാഹുലിന്റെ വൻ റോഡ് ഷോയും ഉണ്ടായി. പുല്‍പ്പള്ളി മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ തുടങ്ങിയിടങ്ങളിലും രാഹുലിന്റെ റോഡ് ഷോ ഉണ്ട്. മാനന്തവാടി രൂപതാ ആസ്ഥാനത്തും രാഹുൽ സന്ദർശിക്കും. വൈകിട്ട് കോഴിക്കോട് നടക്കുന്ന പൊതു സമ്മേളനത്തിലും രാഹുൽ പങ്കെടുക്കുന്നുണ്ട്.
ഇത്തവണയും പാര്‍ട്ടി പതാക ഒഴിവാക്കി ബലൂണുകളും പ്ലക്കാർഡുകളുമാണ് പ്രവർത്തകർ ഉയർത്തിപ്പിടിച്ചിരിക്കുന്നത്. പതാകയെച്ചൊല്ലി ഉണ്ടായ വിവാദങ്ങൾക്ക് പിന്നാലെയാണ് റോഡ് ഷോയിൽ നിന്ന് പതാകകൾ ഒഴിവാക്കിയത്.
Content Highlights: rahul gandhi wayanad road show