രാഹുല്‍ഗാന്ധി ഏപ്രില്‍ 3-ന് വയനാട്ടില്‍; പത്രികാസമര്‍പ്പണത്തിന് പിന്നാലെ റോഡ് ഷോ

.
.

ന്യൂഡല്‍ഹി: വയനാട്ടിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധി ഏപ്രില്‍ മൂന്നിന് മണ്ഡലത്തിലെത്തും. അന്നുതന്നെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന അദ്ദേഹം തുടര്‍ന്ന് റോഡ്‌ഷോയും നടത്തും. മൂന്നിന് 12 മണിക്ക് കല്പറ്റ കള്കടറേറ്റില്‍ എത്തിയാണ് രാഹുൽ ഗാന്ധി പത്രിക നല്‍കുക.

പത്രികാസമര്‍പ്പണത്തിന് പിന്നാലെ തിരിച്ചുപോകുന്ന രാഹുല്‍, പിന്നീട് തിരഞ്ഞെടുപ്പ് തീയതിയോട് അടുത്ത ദിവസങ്ങളിലായിരിക്കും പ്രചാരണത്തിന് വയനാട്ടിലെത്തുക. കേരളത്തില്‍ ഏപ്രില്‍ 26-ന് രണ്ടാംഘട്ടത്തിലാണ് പോളിങ്.

ഏപ്രില്‍ നാലാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. വയനാട്ടില്‍ സി.പി.ഐ. നേതാവ് ആനി രാജയാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് രാഹുലിന്റെ മറ്റൊരു എതിരാളി.

കേരളത്തിനൊപ്പം 13 സംസ്ഥാനങ്ങളിലായി 89 മണ്ഡലങ്ങളില്‍ ഏപ്രില്‍ 26-ന് വോട്ടെടുപ്പ് നടക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

Content Highlights: Rahul Gandhi at Wayand on April 3rd