ഞങ്ങൾ ‘പച്ച’പിടിക്കും; ഐ.എൻ.എലിന്റെ പച്ചക്കൊടിയുയർത്തി വൃന്ദാ കാരാട്ട് | VIDEO

എൽ.ഡി.എഫ്. സ്ഥാനാർഥി ആനി രാജയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം കല്പറ്റയിൽ നടത്തിയ റോഡ്‌ ഷോയുടെ സമാപനയോഗത്തിൽ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ഐ.എൻ.എലിന്റെ പച്ചക്കൊടി ഉയർത്തിക്കാണിക്കുന്നു
എൽ.ഡി.എഫ്. സ്ഥാനാർഥി ആനി രാജയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം കല്പറ്റയിൽ നടത്തിയ റോഡ്‌ ഷോയുടെ സമാപനയോഗത്തിൽ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ഐ.എൻ.എലിന്റെ പച്ചക്കൊടി ഉയർത്തിക്കാണിക്കുന്നു

കല്പറ്റ : വയനാട് ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി ആനി രാജയുടെ റോഡ് ഷോയിൽ പ്രസംഗത്തിനിടെ ഐ.എൻ.എല്ലിന്റെ പച്ചക്കൊടിയുയർത്തി സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്.

പ്രസംഗത്തിനിടെ പ്രവർത്തകരിലൊരാളുടെ കൈയിൽനിന്ന് കൊടിവാങ്ങി ഉയർത്തിക്കാട്ടി ഈ പച്ചക്കൊടി നിങ്ങൾ കണ്ടില്ലേ? ഇത് ഐ.എൻ.എല്ലിന്റെ കൊടിയാണ്, ഐ.എൻ.എൽ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ബഹുമാനിക്കപ്പെടുന്ന ഘടകമാണ്. ഇതിനൊപ്പം സി.പി.എമ്മിന്റെയും സി.പി.ഐ.യുടെയും ചെങ്കൊടിയുമുണ്ട്. അതാണ് ഞങ്ങളുടെ രാഷ്ട്രീയം -വൃന്ദാ കാരാട്ട് പറഞ്ഞു.

രാഹുൽഗാന്ധിയുടെ നാമനിർദേശപത്രിക സമർപ്പിക്കുന്നതിനു മുന്നോടിയായുള്ള റോഡ് ഷോയിൽ എന്തിനാണ് മുസ്‌ലിംലീഗിന്റെ പച്ചക്കൊടി ഒളിപ്പിച്ചതെന്നും വൃന്ദാ കാരാട്ട് ചോദിച്ചു.

Content Highlights: annie raja road show brinda karat raised the green flag