കേരളത്തില്‍ യുഡിഎഫ് തൂത്തുവാരുമെന്ന് സിവോട്ടര്‍ അഭിപ്രായ സര്‍വ്വേ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തൂത്തുവാരുമെന്ന് എപിബി ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍വ്വേ. എല്‍ഡിഎഫും എന്‍ഡിഎയും ഒരു സീറ്റില്‍ പോലും വിജയിക്കില്ലെന്നാണ് സര്‍വ്വേ പറയുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഇത്തവണയും മത്സരിക്കുന്നത് 2019-ലേതിന് സമാനമായി വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് പ്രവചനം.
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് 44.5 ശതമാനം വോട്ടുകളോടെ 20-ല്‍ 20 സീറ്റുകളിലും ജയിക്കും. 31.4 ശതമാനം വോട്ട് വിഹിതം നേടുന്ന ഇടതുപക്ഷത്തിനോ 19.8 ശതമാനം വോട്ട് വിഹിതം നേടുന്ന ബിജെപി മുന്നണിക്കോ ഒരു സീറ്റിലും ജയിക്കാനാവില്ലെന്നും സര്‍വ്വേ പറയുന്നു. മറ്റുപാര്‍ട്ടികള്‍ 4.3 ശതമാനം വോട്ടുകള്‍ പിടിക്കുമെന്നും പറയുന്നു.
തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണി തൂത്തുവാരുമെന്നും സര്‍വ്വേയിലുണ്ട്. അവിടെയും ബിജെപിക്ക് ഒരു സീറ്റിലും ജയിക്കാനാകില്ലെന്നാണ് പ്രവചനം.
അതേ സമയം ഗുജറാത്ത്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപി തൂത്തുവാരുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.
Content Highlights: udf Likely To Sweep kerala-ABP CVoter Opinion Poll