'നാടിതിന്റെ ഉറ്റതോഴന്‍'; പന്ന്യന്‍ രവീന്ദ്രന്റെ പ്രചാരണത്തിന് റാപ് സോങ്

#സ്വന്തം ലേഖകന്‍
വീഡിയോയില്‍നിന്ന്‌
വീഡിയോയില്‍നിന്ന്‌

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രനെ പുകഴ്ത്തി റാപ്പ് മ്യൂസിക്കില്‍ പ്രചാരണ ഗാനം പുറത്തിറങ്ങി. പു.ക.സ. ജില്ലാ പ്രസിഡന്റ് കെ.ജി. സൂരജ് ആണ് പാട്ടിന്റെ വരികള്‍ എഴുതിയത്. വനിതാ കലാസാഹിതി ജില്ലാ സെക്രട്ടറി കെ. ദേവകി, അഡ്വ. അമൃത റഹിം, കെ.ജി. സൂരജ് എന്നിവര്‍ ആലാപനവും നിര്‍വ്വഹിച്ചിരിക്കുന്ന ആല്‍ബം ആനുകാലിക സാംസ്‌കാരിക പ്രശ്നങ്ങളെ പൊതുശ്രദ്ധയില്‍ എത്തിക്കുന്നു.

അക്ഷരം ഓണ്‍ലൈന്‍ ആണ് ആല്‍ബം തയ്യാറാക്കിയത്. ' രവി...രവി... രവിയേട്ടന്‍' എന്ന് തുടങ്ങുന്ന ഗാനത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ കൊണ്ടുവന്ന വികസനവും ജനങ്ങളോടുള്ള ബന്ധവും ആദര്‍ശവുമൊക്കെ വിവരിക്കുന്നു. ഗാനത്തില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും വിമര്‍ശിക്കുന്നുമുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആണ് പന്ന്യന്‍ രവീന്ദ്രന്റെ റാപ്പ് ഗാനം പുറത്തിറക്കിയത്. പന്ന്യന് പുറമെ ആറ്റിങ്ങല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി വി. ജോയിക്ക് വേണ്ടിയും റാപ്പ് ഗാനമിറക്കിയിട്ടുണ്ട്.

Content Highlights: Pannyan Raveendran LDF Rap Song