എല്ലാ സഹായവും വേണം; ഗൂഗിള്‍ പേ നമ്പറും അക്കൗണ്ട് വിവരവും നല്‍കി പന്ന്യന്‍ രവീന്ദ്രന്റെ വോട്ടഭ്യര്‍ഥന

പന്ന്യന്‍ രവീന്ദ്രന്‍| Photo: Mathrubhumi
പന്ന്യന്‍ രവീന്ദ്രന്‍| Photo: Mathrubhumi

തിരുവനന്തപുരം:  വോട്ടഭ്യര്‍ഥനയ്‌ക്കൊപ്പം ഗൂഗിള്‍ പേ നമ്പറും അക്കൗണ്ട് വിവരവും നല്‍കി തിരുവനന്തപുരം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍. പ്രവര്‍ത്തകര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് സഹായഭ്യര്‍ഥന.

2024 ഏപ്രില്‍ 26 ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് അറിഞ്ഞിരിക്കുമല്ലോ. തിരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളില്‍ താങ്കളുടെ പിന്തുണയും ആവശ്യമായ എല്ലാ സഹകണവും ഉണ്ടാവണമന്നും അഭ്യര്‍ഥിച്ച ശേഷമാണ് അക്കൗണ്ട് വിവരവും ഗൂഗിള്‍ പേ നമ്പറും നല്‍കിയിട്ടുള്ളത്. പന്ന്യന്‍ രവീന്ദ്രന്റ നമ്പര്‍ തന്നയാണ് ഗൂഗിള്‍ പേയില്‍ കൊടുത്തിരിക്കുന്നത്.

Content Highlights: Pannian raveendran thiruvananthapuram loksabha constituency