യുവ വോട്ടർമാർ പറയുന്നു: വോട്ടുവേണോ... എങ്കിലൊരു ‘സെൽഫി പ്ലീസ്’...

എൽ.ഡി.എഫ്. സ്ഥാനാർഥി തോമസ് ഐസക്കിനും എൻ.ഡി.എ. സ്ഥാനാർഥി അനിൽ ആന്റണിയ്ക്കും യു.ഡി.എഫ്. സ്ഥാനാർഥി ആന്റോ ആന്റണിയ്ക്കുമൊപ്പം സെൽഫിയെടുക്കുന്ന പത്തനംതിട്ട മണ്ഡലത്തിലെ യുവാക്കൾ
എൽ.ഡി.എഫ്. സ്ഥാനാർഥി തോമസ് ഐസക്കിനും എൻ.ഡി.എ. സ്ഥാനാർഥി അനിൽ ആന്റണിയ്ക്കും യു.ഡി.എഫ്. സ്ഥാനാർഥി ആന്റോ ആന്റണിയ്ക്കുമൊപ്പം സെൽഫിയെടുക്കുന്ന പത്തനംതിട്ട മണ്ഡലത്തിലെ യുവാക്കൾ

പത്തനംതിട്ട: പരമ്പരാഗത പ്രചാരണ മാർഗങ്ങളൊന്നും യുവവോട്ടർമാരുടെ ഇടയിൽ ഏൽക്കില്ല. യുവാക്കളോട് സംവദിക്കുമ്പോൾ അവരുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലണം. സാങ്കേതികവിദ്യകളിൽ അൽപ്പമൊക്കെ ജ്ഞാനവും വേണം. ഒരുകാലത്ത് സ്ഥാനാർഥികൾക്കൊപ്പംനിന്ന് ഫോട്ടോയെടുക്കാനുള്ള തിരക്കായിരുന്നെങ്കിൽ ഇന്ന് സെൽഫിയാണ് താരം. സ്ഥാനാർഥികൾ എവിടെയെത്തിയാലും ‘ഒരു സെൽഫി പ്ലീസ്’ എന്ന ആവശ്യവുമായി ഒരു പറ്റം യുവവോട്ടർമാർ എല്ലായിടത്തും കാണും. സ്ഥാനാർഥിക്കൊപ്പംനിന്നുള്ള സിംഗിൾ സെൽഫി, ഗ്രൂപ്പ് സെൽഫി ഇങ്ങനെ പോകുന്നു സെൽഫികൾ.

പ്രചാരണം തുടങ്ങിയതിന് ശേഷം ഏറ്റവുമധികം പോസ് ചെയ്തത് സെൽഫിക്കുവേണ്ടിയാണെന്നാണ് സ്ഥാനാർഥികളായ തോമസ് െഎസക്കും ആന്റോ ആന്റണിയും അനിൽ ആന്റണിയും പറയുന്നത്. യുവ വോട്ടർമാർ കൂടുതലുള്ള ഇടങ്ങളിലെല്ലാം ആദ്യം വരുന്ന ആവശ്യം സെൽഫിയാണെന്ന് സ്ഥാനാർഥികൾ ഒരേപോലെ പറയുന്നു. എല്ലാവരുടെയും ഒപ്പം ചിരിച്ചുകൊണ്ട് സ്ഥാനാർഥിയും സെൽഫിക്കായി പോസ് ചെയ്യുന്നുണ്ട്.യുവാക്കൾ മാത്രമല്ല പ്രായമായവരും സ്ഥാനാർഥിക്കൊപ്പമുള്ള സെൽഫി ആഗ്രഹിക്കുന്നുണ്ട്.

Content Highlights: 'Selfie story' at Pathanamthitta lok sabha constituency