കഴിഞ്ഞ തവണത്തെ ഭൂരിപക്ഷവും കടന്ന് ആൻ്റോ ആൻ്റണിയുടെ മിന്നും ജയം

പത്തനംതിട്ട: തുടർച്ചയായ നാലാം തവണയും പത്തനംതിട്ടയിൽ ആൻ്റോ ആൻ്റണി തന്നെ. യു.ഡി.എഫ് സ്ഥാനാർഥി ആൻ്റോ 66,119 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് പത്തനംതിട്ട മണ്ഡലം പിടിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ഐസക്കാണ് രണ്ടാമത്. മൂന്നാമതെത്തിയ എൻ.ഡി.എ സ്ഥാനാർഥി അനിൽ ആൻ്റണി ബഹുദൂരം പിന്നിലായിരുന്നു.
തുടക്കത്തിൽ തോമസ് ഐസക്കും ആൻ്റോ ആൻ്റണിയും ഒപ്പത്തിനൊപ്പം നിന്നെങ്കിലും വോട്ടെണ്ണൽ പുരോഗമിക്കുംതോറും സിറ്റിങ് എംപി കൂടിയായ ആൻ്റോ വ്യക്തമായ ലീഡ് നിലനിർത്തുകയായിരുന്നു. 3,67,623 വോട്ടുകളാണ് ആൻ്റോ ആൻ്റണി ആകെ നേടിയത്. രണ്ടാമതെത്തിയ തോമസ് ഐസക് 3,01,504 വോട്ടുകൾ നേടിയപ്പോൾ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന അനിൽ ആൻ്റണിക്ക് 2,34,406 വോട്ടുകളാണ് ലഭിച്ചത്.
2019-ൽ സി.പി.എമ്മിന്റെ വീണാ ജോർജിനെ 44,243 വോട്ടുകൾക്കാണ് ആന്റോ ആന്റണി പരാജയപ്പെടുത്തിയത്. 3,80,927 വോട്ടുകൾ ആന്റോ ആന്റണി സ്വന്തമാക്കി. 3,36,684 വോട്ടുകൾ വീണ ജോർജ് നേടിയപ്പോൾ 2,97,396 വോട്ടുകളുമായി ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രൻ മുന്നാമതെത്തി.
Content Highlights: lok sabha election results 2024 pathanamthitta constituency