മാവേലിക്കരയിൽ അവസാന നിമിഷവും അനിശ്ചിതത്വം

#ജി. അനൂപ്
കൊടിക്കുന്നിൽ സുരേഷ്, സി.എ. അരുൺകുമാർ,ബൈജു കലാശാല
കൊടിക്കുന്നിൽ സുരേഷ്, സി.എ. അരുൺകുമാർ,ബൈജു കലാശാല

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മാവേലിക്കര മണ്ഡലത്തില്‍ അവസാന ഘട്ടമെത്തുമ്പോഴും ആരു ജയിച്ചുകയറുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥ. ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രചാരണത്തില്‍ പ്രയോഗിക്കുന്നുണ്ട്. പരിചയസ മ്പന്നതയുടെയും മണ്ഡലത്തിലെ വിപുലമായ ബന്ധങ്ങളുടെയും ബലത്തില്‍ വിജയം കൈപ്പിടിയിലൊതുക്കാമെന്നാണ് യുഡി.എഫ്. സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് കരുതുന്നത്. യുവാവെന്ന ഘടകമാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സി.എ. അരുണ്‍കുമാറിന്റെ പ്ലസ് പോയിന്റ്. കണ്ടുമടുത്ത മുഖത്തിനുപകരം യുവരക്തം വോട്ടര്‍മാര്‍ക്കിടയില്‍ സ്വീകാര്യതയുണ്ടാക്കിട്ടുണ്ടെന്നാണ് എല്‍. ഡി.എഫ്. കേന്ദ്രങ്ങളുടെ കണക്കുകൂട്ടല്‍.

വോട്ടുശതമാനം ഉയര്‍ത്തി ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ് എന്‍.ഡി.എക്കുവേണ്ടി മത്സരിക്കുന്ന ബി.ഡി.ജെ.എ സ്. സ്ഥാനാര്‍ഥി ബൈജു കലാശാല. 2019-ല്‍ 61,500 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കൊടിക്കുന്നില്‍ സുരേഷ് വിജയിച്ചത്. മണ്ഡലത്തിന്റെ പരിധിയിലുള്ള ഏഴു നിയോജക മണ്ഡലങ്ങളും എല്‍. ഡി.എഫ്. പക്ഷത്താണ്. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇതിന് മാറ്റം വരാറുണ്ട്. കെ-റെയില്‍, നെല്‍, റബ്ബര്‍ക്കര്‍ഷകരുടെ പ്രയാസങ്ങള്‍, കശുവണ്ടിഫാക്ടറികള്‍ അടഞ്ഞുക്കിടക്കുന്നത് തുടങ്ങിയവയാണ് പ്രചാരണ വേളയില്‍ ചര്‍ച്ചയായ വിഷയങ്ങള്‍.

തന്ത്രങ്ങളുമായി യു.ഡി.എഫ്.

തിരഞ്ഞെടുപ്പിൻ്റെ അലയൊലികൾ കേട്ടുതുടങ്ങിയപ്പോൾ മുതൽ കൊടിക്കുന്നിൽ സുരേഷ് മണ്ഡലത്തിൽ സക്രിയമായിരുന്നു. കോൺഗ്രസിലെ എല്ലാ ഗ്രൂപ്പുകളെയും ഒറ്റച്ചരടിൽ കോർത്തായിരുന്നു കൊടിക്കുന്നിൽ അങ്കത്തിനിറങ്ങിയത്. ജനകീയതയും വിപുലമായ ബന്ധങ്ങളും വിജയത്തിലെത്തിക്കുമെന്നു തന്നെയാ ണ് യു.ഡി.എഫ്. കരുതുന്നത്. എൽ.ഡി. എഫിന്റെ സ്ഥാനാർഥിപ്രഖ്യാപനം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷമായിരുന്നു കൊടിക്കുന്നിൽ ഔദ്യോഗികമായി പ്രചാരണ ത്തിനിറങ്ങിയത്.

എല്ലാ മത, സമുദായിക സംഘടനകളുമായും വ്യക്തികളുമായുള്ള ബന്ധം അരക്കിട്ടുറപ്പിച്ചാണ് കൊടിക്കുന്നിലിന്റെ പ്രചാരണം. സംസ്ഥാന സർ ക്കാരിനെതിരേയുള്ള വികാരം പരമാവധി മുതലെടുക്കാനും പ്രചാരണത്തിൽ ശ്രദ്ധിച്ചിരുന്നു. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും നെല്ല് സംഭരണത്തിലെ പ്രശ്നങ്ങളും കശു വണ്ടിഫാക്ടറികൾ തുറക്കാത്തതും റബ്ബർ പ്രതിസന്ധിയും പ്രചാരണവിഷയങ്ങളാ യി. ന്യൂനപക്ഷ കേന്ദ്രങ്ങളിൽ സി.ഐ .എ.യും പ്രധാന ആയുധമായി. ഇന്ത്യമു ന്നണി അധികാരത്തിലെത്തിയാൽ മന്ത്രി സഭയിൽ പ്രധാന സ്ഥാനമുണ്ടാകുമെന്ന പ്രചാരണവും വോട്ടർമാരെ സ്വാധീനിച്ചേക്കും. 

സർവസന്നാഹങ്ങളുമായി എൽ.ഡി.എഫ്.

ഇത്തവണ തിരിച്ചുപിടിക്കാനായില്ലെങ്കിൽ പിന്നെ കിട്ടില്ലെന്ന ബോധ്യത്തോടെയാണ് എൽ.ഡി.എഫ്. പ്രചാരണം തുടങ്ങിയത്. ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതും എൽ.ഡി.എഫാണ്. ഇതുമൂലം സി.എ. അരുൺകുമാറിനെ മണ്ഡലത്തിന് പരിചയപ്പെടുത്താൻവേണ്ടുവോളം സമയം ലഭിച്ചു. എണ്ണയിട്ട യന്ത്രം പോലെയാണ് തിരഞ്ഞെടുപ്പ് കമ്മിറ്റികളുടെ പ്രവർത്തനം. മുൻ എം.പിമാരായ വി. സോമപ്രസാദ്, ടി.ജെ. ആഞ്ചലോസ് എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എൽ.ഡി.എഫിന് കിട്ടാൻ സാധ്യതയുള്ള ഒരു വോട്ടും പാഴാക്കരുതെന്ന ചിന്തയോടെയായിരുന്നു പ്രചാരണം. സ്ഥാനാർഥിയുടെ യുവത്വം തുറുപ്പുചീട്ടാക്കിയായിരുന്നു പ്രവർത്തനം.

കുടുംബയോഗങ്ങൾ തുടങ്ങിവെച്ചതും എൽ.ഡി. എഫാണ്. ഇവിടെയെല്ലാം പ്രയോഗിച്ചത് മാറ്റത്തിനായി മാവേലിക്കര എന്ന ടാഗാണ്. അതോടൊപ്പം സി.പി.എമ്മിന്റെ മുഴുവൻ സംഘടനാശേഷിയും പ്രചാരണത്തിൽ ദൃശ്യമാണ്. മന്ത്രി സജി ചെറിയാൻ നേരിട്ടാണ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്. ന്യൂനപക്ഷങ്ങൾ ഇത്തവണ കോൺഗ്ര സ് വിട്ട് എൽ.ഡി.എഫിനു അനുകൂലമായി ചിന്തിക്കുമെന്ന വിശ്വാസം അരുൺകുമാറിന്റെ ആത്മവിശ്വാസം കൂട്ടുന്നു. ന്യൂനപക്ഷകേന്ദ്രങ്ങളിൽ സി.ഐ.എയെ ക്കൂടാതെ ബി.ജെ.പിയിലേക്ക് കോൺ ഗ്രസ് നേതാക്കൾ ഒഴുകുന്നതും ആയുധമാക്കുന്നുണ്ട്. മണ്ഡലത്തിൽ കൊടിക്കുന്നിലിനെതിരേയുള്ള വികാരം പരമാവധി മുതലെടുക്കാനും എൽ.ഡി.എഫ്. ശ്രമി ച്ചു. മണ്ഡലം തിരിച്ചുപിടിക്കാമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൽ.ഡി. എഫ്. കേന്ദ്രങ്ങൾ.

ശക്തികാട്ടാൻ എൻ.ഡി.എ.

ഇന്ത്യമുന്നണിയിലെ കക്ഷികൾ പരസ്പരം പോരടിക്കുന്നതും മോദിസർക്കാരിന്റെ പദ്ധതികളുമാണ് എൻ.ഡി.എയുടെ പ്ര ചാരണത്തിൽ നിഴലിക്കുന്നത്. സ്ഥാനാർഥിപ്രഖ്യാപനം വൈകിയതിനാൽ മറ്റുരണ്ടു മുന്നണികൾക്കൊപ്പം പ്രചാരണത്തിൽ ഒപ്പമെത്താൻ ഏറെ വിയർക്കേണ്ടിവന്നു എൻ.ഡി.എ.യ്ക്ക്. ബി.ജെ.പി. ഇവിടെ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും പ്ര ചാരണത്തിൽ അവർ സജീവമായിത്തന്നെയുണ്ട്. എന്നാൽ, വോട്ടുകൾ എൻ.ഡി.എ. സ്ഥാനാർഥിക്കുതന്നെ ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Content Highlights: lok sabha election mavelikkara constituency