ആലപ്പുഴയിൽ യുഡിഎഫ്, വടകരയിൽ എൽഡിഎഫ്; മാതൃഭൂമി ന്യൂസ് P-MARQ അഭിപ്രായസര്വേ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില് മലപ്പുറത്ത് ലീഗ് വമ്പൻ വിജയം നേടുമെന്ന് മാതൃഭൂമി ന്യൂസ് P-MARQ അഭിപ്രായ സര്വേ. ആലത്തൂർ രമ്യ ഹരിദാസും കൊല്ലം എൻ.കെ. പ്രേമചന്ദ്രനും ഇടുക്കി ഡീൻ കുര്യാക്കോസും നിലനിർത്തുമെന്നും രണ്ടാം ഘട്ട പ്രീപോൾ സർവേ. പത്തനംതിട്ട ആന്റോ ആന്റണി നിലനിർത്തുമ്പോൾ അനിൽ ആന്റണിയുടെ വോട്ട് ഷെയർ കുത്തനെ താഴുമെന്നും സർവേ ഫലം. ആലപ്പുഴ യുഡിഎഫും വടകര എൽഡിഎഫും തിരിച്ചു പിടിക്കുമെന്നും പ്രവചനം. ഏഴിൽ ആറ് മണ്ഡലങ്ങളിലും യുഡിഎഫിനാണ് വിജയസാധ്യത പ്രവചിക്കുന്നത്.
ഓരോ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ സര്വേ പ്രവചനം ഇത്തരത്തിലാണ്:
മലപ്പുറം
ഇ.ടി. മുഹമ്മദ് ബഷീർ (UDF)-54%
വി. വസീഫ് (LDF) - 33%
ഡോ. അബ്ദുൾ സലാം (NDA) - 10%
ആലത്തൂർ
രമ്യ ഹരിദാസ് (UDF) - 44%
കെ. രാധാകൃഷ്ണൻ (LDF) - 41%
ടി.എൻ. സരസു (NDA) - 13%
ഇടുക്കി
ഡീൻ കുര്യാക്കോസ് (UDF) - 44%
ജോയ്സ് ജോർജ് (LDF) - 36%
സംഗീത വിശ്വനാഥൻ (NDA) - 14%
പത്തനംതിട്ട
ആന്റോ ആന്റണി (UDF) - 37%
തോമസ് ഐസക് (LDF) - 33%
അനിൽ ആന്റണി (NDA) - 26%
ആലപ്പുഴ
കെ.സി. വേണുഗോപാൽ (UDF) - 44%
എ.എം. ആരിഫ് (LDF) - 38%
ശോഭാ സുരേന്ദ്രൻ (NDA) - 16%
കൊല്ലം
എൻ.കെ. പ്രേമചന്ദ്രൻ (UDF) - 47%
എൻ. മുകേഷ് (LDF) - 36%
ജി. കൃഷ്ണകുമാർ (NDA) - 14%
വടകര
കെ.കെ. ഷൈലജ (LDF) - 44%
ഷാഫി പറമ്പിൽ (UDF) - 41%
പ്രഫുൽ കൃഷ്ണ (NDA) - 14%
മധ്യപ്രദേശിലും മഹാരാഷ്ട്രയിലും എൻഡിഎ, പശ്ചിമബംഗാളിൽ ഒപ്പത്തിനൊപ്പം
മധ്യപ്രദേശ് എൻഡിഎ തൂത്തുവാരുമെന്ന് മാതൃഭൂമി ന്യൂസ് P-MARQ അഭിപ്രായസര്വേ. 29 സീറ്റുകളിൽ 28 ലും എൻഡിഎ സഖ്യത്തിന് വിജയസാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. ഒന്നുമുതൽ രണ്ടുസീറ്റുകളിലേക്ക് ഇന്ത്യ മുന്നണി ചുരുങ്ങുമെന്നും സർവേ ഫലം.
പശ്ചിമബംഗാളിൽ എൻഡിഎയും ഇന്ത്യ മുന്നണിയും ഒപ്പത്തിനൊപ്പമെന്നും സര്വേ ഫലം. 42 സീറ്റുകളിൽ ഇരു മുന്നണികളും 17-24 സീറ്റുകളിൽ വിജയിക്കാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.
മഹാരാഷ്ട്രയിൽ എൻഡിഎ വിജയിക്കുമെന്നും P-MARQ അഭിപ്രായസര്വേ. 48 സീറ്റുകളിൽ 26 മുതൽ 36 സീറ്റുകളിൽ എൻഡിഎയ്ക്ക് വിജയസാധ്യത പ്രവചിക്കുന്നു. ഇന്ത്യ മുന്നണി 13 മുതൽ 21 സീറ്റുകൾ നേടുമെന്നും സർവേ സൂചനകൾ.
Content Highlights: mathrubhumi P-MARQ survey