വസീഫിന്റെ ആസ്തി 23 ലക്ഷം, ഭാര്യയ്ക്ക് 94.45 ലക്ഷം

വി. വസീഫ് | Photo: Special Arrangement
വി. വസീഫ് | Photo: Special Arrangement

മലപ്പുറം : മലപ്പുറം മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി. വസീഫിന് 23,08,933 രൂപയുടെ ആസ്തിയാണുള്ളത്. ഭാര്യയ്ക്ക് 94,45,060 രൂപയുടെ ആസ്തിയുമുണ്ട്. നാമനിര്‍ദേശപത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലം പ്രകാരമാണിത്.

വസീഫിന്റെ കൈവശം 5000 രൂപയാണുള്ളത്. വിവിധ ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലുമായി 12,53,658 രൂപയുടെ നിക്ഷേപമുണ്ട്. ഷെയര്‍, ബോണ്ട് ഇനങ്ങളില്‍ 5275 രൂപയും. 10 ലക്ഷത്തിന്റെ എല്‍.ഐ.സി. ഇന്‍ഷുറന്‍സ് പോളിസിയും 45,000 രൂപ വിലയുള്ള സ്‌കൂട്ടറുമുണ്ട്. വസീഫിന് ഭൂമിയോ വീടോ കെട്ടിടങ്ങളോ ഇല്ല.

ഭാര്യയുടെ കൈവശമുള്ളത് 3000 രൂപയാണ്. ബാങ്കില്‍ 2590 രൂപയും ഷെയറായി 250 രൂപയുമുണ്ട്. 3220 രൂപയുടെ എസ്.ബി.ഐ. ലൈഫ് ഇന്‍ഷുറന്‍സും. 19,87,060 രൂപ വിലയുള്ള 344 ഗ്രാം സ്വര്‍ണവുമുണ്ട്.

74,58,000 രൂപയുടെ സ്ഥാവരസ്വത്തുമുണ്ട്. 6,37,260 രൂപയുടെ കൃഷിഭൂമിയും 28,20,740 രൂപയുടെ കൃഷിയേതരഭൂമിയും 40,00,000 രൂപ വിലയുള്ള താമസകെട്ടിടവുമടക്കമാണിത്.


 

Content Highlights: ldf candidate v vaseef asset details