മലപ്പുറത്ത് എൽ.ഡി.എഫ്. സ്ഥാനാര്‍ഥി വസീഫും എന്‍.ഡി.എ. സ്ഥാനാർഥി അബ്ദുള്‍സലാമും പത്രിക സമർപ്പിച്ചു

മലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി. വസീഫും എന്‍.ഡി.എ. സ്ഥാനാര്‍ഥി ഡോ. എം. അബ്ദുള്‍ സലാമും ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് മുന്‍പാകെയാണ് പത്രിക നല്‍കിയത്.
എല്‍.ഡി.എഫ്. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായെത്തിയാണ് വസീഫ് കളക്ടറേറ്റില്‍ ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചത്.
തിരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റി അംഗം ജോയ് ജോണ്‍ പിന്താങ്ങി. ഇടതുപക്ഷ യുവജന സംഘടനകളാണ് കെട്ടിവെക്കാനുള്ള പണം നല്‍കിയത്. മുതിര്‍ന്ന സി.പി.എം. നേതാക്കളായ പാലോളി മുഹമ്മദ് കുട്ടി, ടി.കെ. ഹംസ, മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പി. സുബ്രഹ്‌മണ്യന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
മലപ്പുറം മണ്ഡലത്തില്‍ സി.പി.എം. ജില്ലാ കമ്മിറ്റിയംഗം പി.കെ. അബ്ദുള്ള നവാസ് ഡമ്മിയായും പത്രിക നല്‍കി.
രാവിലെ കുന്നുമ്മലിലെ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍നിന്നാണ് പ്രകടനം തുടങ്ങിയത്.
സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്, ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ്, മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ വി.പി. അനില്‍, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ. ശ്യാം പ്രസാദ്, പ്രസിഡന്റ് പി. ഷബീര്‍, എല്‍.ഡി.എഫ്. നേതാക്കളായ വി. ശശികുമാര്‍, മുസ്തഫ കൂത്രാടന്‍, കെ.പി. രാമനാഥന്‍, മുസ്തഫ കടമ്പോട്, മുജീബ് ഹസന്‍, കെ.കെ. നാസര്‍, പി. മുഹമ്മദാലി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
എന്‍.ഡി.എ. സ്ഥാനാര്‍ഥി ഡോ. എം. അബ്ദുള്‍ സലാം ഉച്ചയ്ക്ക് 12.40-ഓടെ ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചു. ബി.ജെ.പി. പെരിന്തല്‍മണ്ണ മണ്ഡലം പ്രസിഡന്റ് സി.പി. മനോജ് പിന്താങ്ങി.
ബി.ജെ.പി. ദേശീയസമിതി അംഗം സി. വാസുദേവന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്‍, ബി.ഡി.ജെ.എസ്. ജില്ലാ വൈസ് പ്രസിഡന്റ് കെ. അപ്പു, ജില്ലാ പ്രഭാരി എം. പ്രേമന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രവര്‍ത്തകരോടൊപ്പം കോട്ടപ്പടിയിലെ പാര്‍ട്ടി ഓഫീസില്‍നിന്ന് പ്രകടനമായെത്തിയായിരുന്നു പത്രികാസമര്‍പ്പണം. ഇതോടെ മലപ്പുറത്ത് പത്രിക സമര്‍പ്പിച്ചവര്‍ മൂന്നായി. പൊന്നാനി മണ്ഡലത്തില്‍ ഇതുവരെ ആരും പത്രിക നല്‍കിയിട്ടില്ല.
Content Highlights: ldf and nda candidates submitted their nominations