ഇ.ടി.ക്കായി ന്യൂജന്‍ വോട്ടേഴ്സ് മീറ്റ്

മലപ്പുറം: ലോക്സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ്ബഷീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കന്നിവോര്‍ട്ടര്‍മാക്കായി ന്യൂജന്‍ വോട്ടേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
മലപ്പുറം മണ്ഡലം യു.ഡി.എസ്.എഫ്. കമ്മിറ്റി സംഘടിപ്പിച്ച പരിപാടി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനംചെയ്തു.
വര്‍ഗീയത വേണോ, രാജ്യം വേണോ എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നതെന്നും രാജ്യം നിലനില്‍ക്കാന്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തണമെന്നും അദ്ദേഹം പറഞ്ഞു.
പി.കെ. ജസീല്‍ അധ്യക്ഷതവഹിച്ചു. സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ്ബഷീര്‍ കന്നിവോട്ടര്‍മാരുമായി സംവദിച്ചു. സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ മുഖ്യാതിഥിയായി.
കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍, പി.സി. വേലായുധന്‍കുട്ടി, പി.എ. സലാം, ഇ.കെ. അന്‍ഷിദ്, കബീര്‍ മുതുപ്പറമ്പ്, ഫാരിസ് പൂക്കോട്ടൂര്‍, പി.എച്ച്. ആയിഷ ബാനു, അഖില്‍ ആനക്കയം, അഡ്വ. ജസീല്‍ പറമ്പന്‍, കെ.കെ.ബി. ആദില്‍, നയന സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Content Highlights: et mohammed basheer newgen voters meet