ആന്റണിക്ക് അഴിമതിയില്ല, പക്ഷേ, മകനെതിരായ നിലപാട് തെറ്റ് -രാജ്നാഥ് സിങ്

പത്തനംതിട്ടയിലെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യാന്‍ കാഞ്ഞിരപ്പള്ളിയിലെത്തിയ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ അണിയിച്ച ഷാള്‍ അദ്ദേഹം തിരിച്ച് സ്ഥാനാര്‍ഥി അനില്‍ കെ.ആന്റണിയെ അണിയിക്കുന്നു

കാഞ്ഞിരപ്പള്ളി: എ.കെ. ആന്റണിയോട് വളരെയധികം ബഹുമാനമുണ്ടെന്നും പക്ഷേ, മകൻ അനിൽ കെ.ആന്റണി തോൽക്കണമെന്ന് പറഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും അദ്ദേഹത്തോടുള്ള ബഹുമാനം നഷ്ടമായെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. കാഞ്ഞിരപ്പള്ളിയിൽ എൻ.ഡി.എ. തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ.കെ. ആന്റണിയെക്കുറിച്ച് നല്ല കാര്യങ്ങൾ മാത്രമാണ് പറയാനാണുള്ളത്. പ്രതിരോധമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ സത്യസന്ധതയിൽ ഒരു സംശയവുമില്ല. അദ്ദേഹം ആദർശവാനായ മനുഷ്യനാണ്. പാർട്ടിയുടെ സമ്മർദ്ദംകൊണ്ടാകാം അദ്ദേഹം അനിൽ ആന്റണിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്.

അടിസ്ഥാനപരമായി മകനുവേണ്ടി വോട്ട് ചോദിക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ വികാരം അനിൽ ആന്റണിക്ക് ഒപ്പമായിരിക്കുമെന്ന് വിശ്വസിക്കുന്നു. എ.കെ. ആന്റണി അഴിമതി കാണിച്ചിട്ടില്ല. എന്നാൽ, കോൺഗ്രസിന്റെ മറ്റ് മന്ത്രിമാരെല്ലാം അഴിമതിയുടെ ഭാഗമായി.

ബി.ജെ.പിക്ക് കേരളത്തിൽ രണ്ടക്ക സീറ്റുകൾ കിട്ടുമെന്നതിൽ ഒരു സംശയവുമില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.

Content Highlights: