15 വർഷത്തിനുശേഷം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് എം.പി.

കോട്ടയം: 15 വർഷത്തിനുശേഷമാണ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് (ഇപ്പോൾ കേരള കോൺഗ്രസ്) പാർലമെന്റ് അംഗത്വം. അന്നും ഇപ്പോഴും വിജയം ഫ്രാൻസിസ് ജോർജിന്. 2004 -ൽ ഇടുക്കിയിലായിരുന്നു ആ വിജയം.
പാർലമെൻറ് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് പങ്കാളിത്തം.
ലോക്‌സഭാംഗങ്ങൾ
- പി.സി.തോമസ്-1989, 1991, 1996, 1998, 1999, 2004- കെ.സി.(എം)-മൂവാറ്റുപുഴ
- സ്കറിയാ തോമസ്-കെ.സി.(എം)-1977, 1980-കോട്ടയം
- ജോർജ് ജോസഫ് മുണ്ടയ്ക്കൽ-കെ.സി.(ജെ)-1980, 1984-മൂവാറ്റുപുഴ
- കെ.ഫ്രാൻസിസ് ജോർജ്-കെ.സി.(ജെ)-1999, 2004-ഇടുക്കി
- ജോസ് കെ.മാണി-കെ.സി.(എം)-2009, 2014-കോട്ടയം
- ജോർജ് ജെ.മാത്യു-കെ.സി.(എം)-1977-മൂവാറ്റുപുഴ
- കെ.മോഹൻദാസ്-കെ.സി.(ജെ)-1984-മുകുന്ദപുരം
- തോമസ് ചാഴികാടൻ-കെ.സി.(എം)-2019-കോട്ടയം
- ആർ.ബാലകൃഷ്ണപിള്ള-കെ.സി.-1971-മാവേലിക്കര
- എം.എം.ജോസഫ്-കെ.സി.-1971-പീരുമേട്
- വർക്കി ജോർജ്-കെ.സി.-1971-കോട്ടയം
രാജ്യസഭാംഗങ്ങൾ
- കെ.സി.സെബാസ്റ്റ്യൻ-കെ.സി.-1979-‘85
- തോമസ് കുതിരവട്ടം-കെ.സി.(എം)-1985-‘91
- ജോയ് നടുക്കര-കെ.സി.(എം)-1995-‘97
- എം.ജെ. വർക്കി (വക്കച്ചൻ മറ്റത്തിൽ)-കെ.സി.(ജെ).-1998-‘04
- ജോയ് ഏബ്രഹാം- കെ.സി.(എം)-2012-‘18
- ജോസ് കെ.മാണി-കെ.സി.(എം)-2018 മുതൽ
കോട്ടയം ലോക്‌സഭാ മണ്ഡലം
- കെ.പി.മാത്യു പരാജയപ്പെട്ടു (മൂന്നാംസ്ഥാനം)
- 1971-വർക്കി ജോർജ് 26,015 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
- 1977-സ്‌കറിയാ തോമസ് 68,695 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
- 1980-സ്‌കറിയാ തോമസ് 5375 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
- 1984-സ്‌കറിയാ തോമസ് 5853 വോട്ടിന് പരാജയപ്പെട്ടു
- 2009-ജോസ് കെ.മാണി 71,570 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
- 2014-ജോസ് കെ.മാണി 1,20,599 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു
- 2019-തോമസ് ചാഴികാടൻ 1,06,259 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
(തയ്യാറാക്കിയത് സുധീഷ് കുമാർ)
Content Highlights: Kerala Congress Joseph Group gets a Parliament Member after 15 years