കേരളത്തിലെ യഥാര്‍ഥ പ്രതിപക്ഷം ബി.ജെ.പി. - കൃഷ്ണകുമാര്‍

കൃഷ്ണകുമാര്‍ | ചിത്രം: സുധീര്‍ മോഹന്‍
കൃഷ്ണകുമാര്‍ | ചിത്രം: സുധീര്‍ മോഹന്‍

കൊല്ലം: കേരളത്തില്‍ പ്രതിപക്ഷധര്‍മം നിറവേറ്റുന്നത് ബി.ജെ.പിയാണെന്ന് കൊല്ലം മണ്ഡലത്തിലെ സ്ഥാനാര്‍ഥി ജി. കൃഷ്ണകുമാര്‍. കൊല്ലത്ത് പത്രസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കേരള സര്‍ക്കാരിനെതിരെ പ്രതിപക്ഷമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നത് ബി.ജെ.പിയാണ്. തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കും. ഇരുമുന്നണികളെക്കാളും മികച്ച നിലയിലാണ് തന്റെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

മണ്ഡലത്തില്‍ എത്തിയപ്പോള്‍മുതല്‍ പ്രവര്‍ത്തകരില്‍നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. എന്‍.ഡി.എ. കൊല്ലത്ത് നടത്തിയ റോഡ് ഷോ രണ്ടുമുന്നണികളേയും വിറളി പിടിപ്പിച്ചു. മോദിയുടെ കരുത്തില്‍ ബി.ജെ.പി. മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു പരാതിയും ആരോടും പറഞ്ഞിട്ടില്ല. ഇരുമുന്നണിയേയും വേണ്ടെന്നുവെച്ച് ജനങ്ങള്‍ നരേന്ദ്രമോദി നയിക്കുന്ന വികസനത്തിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlights: bjp is the real opposition party in kerala says g krishna kumar bjp candidate kollam