കളമൊരുങ്ങുന്നത് ഡീൻ-ജോയ്സ് ഹാട്രിക് പോരാട്ടം; ഇക്കുറിയും ചാഞ്ചാടുമോ ഇടുക്കിയുടെ മനം?

ഒരേ എതിരാളികള്‍. ഇറങ്ങുന്നത് മൂന്നാം പോരാട്ടത്തിന്. രണ്ട് പേരും ഓരോ തവണ ജയിച്ചപ്പോള്‍ ഒരു തവണ തോറ്റു. ഇടുക്കിയില്‍ ഇടതു-വലതു മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് മാറ്റമില്ല. പക്ഷേ, രാഷ്ട്രീയകാലാവസ്ഥ ഏറെ മാറി. കത്തിനിന്ന വിഷയങ്ങള്‍ പലതും കെട്ടു. വന്യമൃഗശല്യവും കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും പ്രധാന പ്രശ്‌നങ്ങളായി നില്‍ക്കുന്നു. കുന്നുകളും താഴ് വരകളും ഇടകലർന്നതാണ് ഇടുക്കിയുടെ സവിശേഷത. ഒരിടത്ത് ഇടതിനാണു മേധാവിത്വമെങ്കിൽ മറുഭാഗത്ത് കാര്യം നേരെ തിരിച്ചും
ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പൻചോല, തൊടുപുഴ, ഇടുക്കി, പീരുമേട് നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം നിയമസഭാ മണ്ഡലങ്ങളും ഉൾക്കൊള്ളുന്നതാണ് ഇടുക്കി ലോക്‌സഭാ മണ്ഡലം. തൊടുപുഴ, മൂവാറ്റുപുഴ നിയമസഭാ മണ്ഡലങ്ങൾ ഒഴികെ മറ്റു അഞ്ച് മണ്ഡലങ്ങളിലും നിലവിൽ എൽ.ഡി.എഫ്. എം.എൽ.എമാരാണ്. എന്നിരുന്നാലും പൊതുവേ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് മണ്ഡലത്തിൽ പ്രാമുഖ്യം ലഭിക്കാറുണ്ട്. കഴിഞ്ഞ രണ്ട് തവണയും യു.ഡി.എഫിലെ അഡ്വ. ഡീൻ കുര്യാക്കോസും എൽ.ഡി.എഫ്. പിന്തുണയിൽ അഡ്വ. ജോയ്സ് ജോർജും തമ്മിലായിരുന്നു പോരാട്ടം. ഇത്തവണയും ഇരുവരും തന്നെയാകും മത്സരരംഗത്ത്. മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയായി ജോയ്‌സ് ജോർജിനെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights: Dean and Joyce face to face for the third time in Idukki