എറണാകുളത്ത് മത്സരത്തിന് അനില്‍ ആന്റണി ഒരുങ്ങുന്നു

#കെ. പത്മജന്‍
എറണാകുളം തേവര എസ്.എച്ച്. കോളേജ് ഗ്രൗണ്ടില്‍ നടന്ന യുവം- 2023 ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അനില്‍ ആന്റണിയെ അഭിവാദ്യം ചെയ്യുന്നു (ഫയല്‍) |ഫോട്ടോ:ബി.മുരളീകൃഷ്ണന്‍/മാതൃഭൂമി
എറണാകുളം തേവര എസ്.എച്ച്. കോളേജ് ഗ്രൗണ്ടില്‍ നടന്ന യുവം- 2023 ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അനില്‍ ആന്റണിയെ അഭിവാദ്യം ചെയ്യുന്നു (ഫയല്‍) |ഫോട്ടോ:ബി.മുരളീകൃഷ്ണന്‍/മാതൃഭൂമി

കൊച്ചി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ മകന്‍, ബി.ജെ.പി. ദേശീയ സെക്രട്ടറി അനില്‍ ആന്റണി എറണാകുളത്ത് എന്‍.ഡി.എ. സ്ഥാനാര്‍ഥിയാവാന്‍ തയ്യാറെടുക്കുന്നു. കുറച്ചുനാളായി ജില്ലയിലെ നേതാക്കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അനില്‍, ക്രൈസ്തവസമുദായത്തിന് മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ അനുയോജ്യമായിരിക്കുമെന്നാണ് പാര്‍ട്ടിനേതൃത്വം വിലയിരുത്തുന്നത്.

എറണാകുളം മണ്ഡലത്തേക്കാള്‍, ജില്ലയുടെ കിഴക്കന്‍മേഖല ഉള്‍പ്പെടുന്ന ചാലക്കുടിയായിരിക്കും കൂടുതല്‍ സുരക്ഷിതമെന്നു കരുതുന്ന നേതാക്കളുമുണ്ട്. തൃശ്ശൂരില്‍ സുരേഷ് ഗോപി വരുമ്പോള്‍ സാമുദായിക സന്തുലനത്തിനായി ചാലക്കുടിയില്‍ ക്രൈസ്തവസമുദായത്തില്‍നിന്നുള്ള സ്ഥാനാര്‍ഥിവേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞതവണ അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളത്ത് 15 ശതമാനത്തോളം വോട്ടുകള്‍ നേടിയിരുന്നു.

ആലപ്പുഴയില്‍ ക്രൈസ്തവവോട്ടുകളുടെ ഏകീകരണത്തിന് അനിലിനു സാധിക്കുമെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളിലുണ്ട്. അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരായിരിക്കുമെന്നതാണ് കാര്യങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

Content Highlights: Anil Antony-Ernakulam-lok sabha election