നേമത്ത് സംഭവിച്ചത് തൃശ്ശൂരില്‍ ആവര്‍ത്തിച്ചോയെന്ന് പരിശോധിക്കും- എം.വി ഗോവിന്ദന്‍

എം.വി. ഗോവിന്ദൻ | ഫോട്ടോ: അഖിൽ .ഇ.എസ്. / മാതൃഭൂമി
എം.വി. ഗോവിന്ദൻ | ഫോട്ടോ: അഖിൽ .ഇ.എസ്. / മാതൃഭൂമി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. നേമം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തിനടയാക്കിയത് കോണ്‍ഗ്രസിനുണ്ടായ വോട്ടു കുറവാണ്. അതു പോലെ തൃശൂരിലും നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പിയുടെ വിജയത്തിൽ എം.വി ഗോവിന്ദൻ പ്രതികരിച്ചു.

തൃശൂരില്‍ കോണ്‍ഗ്രസിന് ഒരു ലക്ഷം വോട്ടിന്റെ കുറവുണ്ട്. കോൺഗ്രസിന് നഷ്ടപ്പെട്ട വോട്ടുകളാണ് ബി.ജെ.പിക്ക് കിട്ടിയത്. വോട്ട് കുറഞ്ഞതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.. 

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തിരിച്ചടിയായത്  ഭരണ വിരുദ്ധ വികാരമാണെന്ന ചർച്ചകളുയർന്നെങ്കിലും  തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും അസംബ്ലി തിരഞ്ഞെടുപ്പിലും വിജയിച്ച് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സാഹചര്യമുണ്ടായി. സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായും തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. 

തിരുത്തേണ്ടത് തിരുത്തി, ഉള്‍ക്കൊണ്ട് പാര്‍ട്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
 

Content Highlights: cpm state secretary respose after election result declaration