സുഷമാ സ്വരാജിന്റെ മകള്‍ ബാംസുരിയും BJP സ്ഥാനാര്‍ഥിപ്പട്ടികയില്‍; ന്യൂഡല്‍ഹിയില്‍നിന്ന് മത്സരിക്കും

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ആദ്യഘട്ട ലോക്സഭാ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ച് അന്തരിച്ച ബി.ജെ.പി. നേതാവ് സുഷമാ സ്വരാജിന്റെ മകള്‍ ബാംസുരി സ്വരാജ്. ന്യൂഡല്‍ഹി ലോക്സഭാ മണ്ഡലത്തില്‍നിന്നാണ് ഇവര്‍ ജനവിധി തേടുന്നത്.
അഭിഭാഷകയായ ബാന്‍സുരി സ്വരാജ്, കഴിഞ്ഞ വര്‍ഷമാണ് ബിജെപി ഡല്‍ഹി ലീഗല്‍ സെല്ലിന്റെ കോ-കണ്‍വീനറായി നിയമിതയായത്. ഇത് ആദ്യമായാണ് ഇവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
എനിക്കറിയാം, എനിക്ക് അമ്മയുടെ ആശീര്‍വാദങ്ങള്‍ ഉണ്ടെന്ന്. എന്നാല്‍ ഈ നേട്ടം ബാംസുരി സ്വരാജിന്റെത് മാത്രമല്ല, ഡല്‍ഹി ബി.ജെ.പിയിലെ ഓരോ പ്രവര്‍ത്തകരുടേതുമാണ്, അവര്‍ എന്‍.ഡി.ടി.വിയോടു പ്രതികരിച്ചു.
Content Highlights: Bansuri Swaraj daughter of Sushma Swaraj will contest from newdelhi